തിക്കോടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു...

തിക്കോടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോടിക്കല്‍ പുതിയവളപ്പില്‍ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്.
പരിക്കേറ്റ പീടിക വളപ്പില്‍ ദേവദാസന്, പുതിയ വളപ്പില്‍ രവി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 4 മണിയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പുറംകടലിലേക്ക് പോയത്. ശക്തമായ കാറ്റിലും കോളിലും തോണി മറിഞ്ഞു പോകുകയായിരുന്നു.
" f
https://www.facebook.com/Malayalivartha

























