പാലക്കാട് മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി.. അയല്‍വാസി കസ്റ്റഡിയില്‍

പാലക്കാട് മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി.. അയല്‍വാസിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. മുണ്ടൂര്‍ സ്വദേശി മണികണ്ഠന് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു മണികണ്ഠന്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. അയല്‍വാസിയായ വിനോദാണ് കസ്റ്റഡിയിലായത്.
വിനോദും സഹോദരനും മദ്യപിക്കാനായി മണികണ്ഠനെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. ഇന്നലെ രാത്രിയിലും സമാനമായ നിലയില്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ .വിനോദിന്റെ സഹോദരന് ഒളിവിലാണ്. വിനോദിന്റെ അമ്മയെയും പൊലീസ് ചോദ്യം ചെയ്ത് വരുന്നു. കോങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി
https://www.facebook.com/Malayalivartha

























