Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ഒടുവിൽ മുൻമന്ത്രിയും ആലത്തൂർ എം.പിയുമായ കെ. രാധാക്യഷ്ണന് എന്ത് സംഭവിക്കും..? നായനാരുടെ കാബിനറ്റിൽ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ 2026 ൽ.. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക്..?

27 MARCH 2025 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ഒടുവിൽ മുൻമന്ത്രിയും ആലത്തൂർ എം.പിയുമായ കെ. രാധാക്യഷ്ണന് എന്ത് സംഭവിക്കും? പിണറായി വിജയനൊപ്പം നായനാരുടെ കാബിനറ്റിൽ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ 2026 ൽ ഇടതുമുന്നണി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഒരാളാണ്. ഇങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായത് ലഭിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ കെ.രാധാകൃഷ്ണൻ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാകും. അതോടെ അദ്ദേഹത്തിന്റെ നില കെ.കെ. ഷൈലജ ടീച്ചറുടെ വർത്തമാന കാല അവസ്ഥക്ക് തുല്യമാകും. ഷൈലജക്ക് പിന്നാലെ രാധാകൃഷ്ണനും പ്രതിയാകുമ്പോൾ  മുഖ്യമന്ത്രി പിണറായി വിജയൻ അണിയറയിൽ പൊട്ടിച്ചിരിക്കുകയാണ്. ഇ.ഡിക്ക് രാധാകൃഷ്ണന്റെ വ്യക്തിമഹിമയിൽ സംശയമൊന്നുമില്ലെങ്കിലും സാങ്കേതികമായി രാധാകൃഷ്ണൻ പ്രതിസ്ഥാനത്താണുള്ളത്. 

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം  ചെയ്യലിനു ഹാജരാകാൻ കെ. രാധാകൃഷ്ണൻ എംപിക്ക് ഇ ഡി സാവകാശം അനുവദിച്ചു.  ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് അടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ അസൗകര്യം അറിയിച്ചതിനു പിന്നാലെയാണ് നടപടി. ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ശേഷമേ ഹാജരാകാൻ കഴിയൂ എന്നായിരുന്നു രാധാകൃഷ്ണൻ പറഞ്ഞിരുന്നത്. നേരത്തെ രണ്ടു തവണയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി രാധാകൃഷ്ണനു നോട്ടിസ് നൽകിയത്. ഇതു പരിഗണിച്ച് എട്ടാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്.

രാധാകൃഷ്ണന്റെ ചോദ്യം ചെയ്യലിനു ശേഷം കേസിൽ സിബിഐ അന്തിമ കുറ്റപത്രം നൽകുമെന്നാണ് വിവരം. അഴിമതി കണ്ടെത്തിയതും പണം സി.പി. എമ്മിന്റെ അക്കൗണ്ടിലേക്ക് മറിഞ്ഞതും ഇ.ഡി. കണ്ടെത്തിയ സാഹചര്യത്തിലാണ് അക്കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്ന രാധാകൃഷ്ണന് നേരേ ഇ.ഡി. വിരൽ ചൂണ്ടുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  കണ്ടുകെട്ടിയ പ്രതികളുടെ സ്വത്ത് വിറ്റ് പണം നിക്ഷേപകര്‍ക്ക് തിരികെനല്‍കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബാങ്കിനെ ഇ.ഡി. ഏല്‍പ്പിച്ചു. ഇഡി കണ്ടുകെട്ടിയ 53 പ്രതികളുടെ സ്വത്ത് കരുവന്നൂര്‍ ബാങ്കിന് കൈമാറുമെന്നും ബാങ്ക് ഇവ ലേലം നടത്തി നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്നുമാണ് ഇഡി നിലപാട്. ഇക്കാര്യം കാണിച്ചും ഇതിനായി ബാങ്കിന് അനുമതി നല്‍കണമെന്ന് അപേക്ഷിച്ചും എറണാകുളം സിബിഐ കോടതിയില്‍ ഇഡി ഹര്‍ജി നല്‍കി.

 

തട്ടിപ്പിനിരയായത് ബാങ്കാണെന്നും അതിനാല്‍ ബാങ്കിനാണ് പണം കിട്ടേണ്ടതെന്നുമുള്ള ന്യായമാണ് ഇഡി ഉയര്‍ത്തുന്നത്. ഹര്‍ജി പരിഗണിച്ച കോടതി ബാങ്കിന്റെ നിലപാട് അറിയാനായി സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.ഏറെ സങ്കീര്‍ണവും നിയമപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതുമായ കണ്ടുകെട്ടല്‍-ലേലം കാര്യങ്ങള്‍ ഏറ്റെടുത്താല്‍ ബാങ്ക് വീണ്ടും പ്രതിസന്ധിയിലാകും. നിയമപ്രകാരം േകസ് തീര്‍ന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാലേ കണ്ടുകെട്ടിയ വസ്തുക്കള്‍ ലേലംചെയ്യാനാകൂ. അതിന് കാലതാമസമുണ്ടാകും. അതിനുമുന്‍പേ ലേലംചെയ്യണമെങ്കില്‍ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ തുക ബാങ്ക് ഗാരന്റിയായി കെട്ടിവെക്കണം. 324 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി കണ്ടെത്തിയ കരുവന്നൂര്‍ ബാങ്ക് ഇപ്പോഴും സാമ്പത്തികപ്രതിസന്ധി തരണംചെയ്തിട്ടില്ല.

 

ഇഡി പ്രതികളാക്കിയ 53 പേരില്‍ 13 പേരെമാത്രമാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയത്. ഇതും കേസ് സങ്കീര്‍ണമാക്കും. പ്രതികളാക്കിയ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ രണ്ടുകോടിയുടേത് പണവും വാഹനങ്ങളുമാണ്. ബാക്കിയുള്ളവ സ്ഥലങ്ങളുമാണ്.കണ്ടുകെട്ടിയ സ്ഥലങ്ങളില്‍ 50 ശതമാനവും ബാങ്കില്‍ ഈടുവെച്ച് വായ്പയെടുത്ത് കുടിശ്ശികയായവയാണ്. ഇവ സ്വന്തമാക്കാന്‍ ബാങ്ക് നല്‍കിയ ഹര്‍ജികള്‍ േകാടതികളിലുണ്ട്. ഇവ ഇഡി കണ്ടുകെട്ടിയതായി കാണിച്ച് ബാങ്ക് ഏറ്റെടുത്താല്‍ നിയമപ്രശ്‌നം സങ്കീര്‍ണമാകും. സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ 10 ലക്ഷം വിലവരുന്ന ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. ഇവ ലേലംചെയ്ത് കിട്ടുന്ന തുക നിക്ഷേപകര്‍ക്ക് തിരികെനല്‍കാന്‍ ഡല്‍ഹി അഡ്ജൂഡിക്കേറ്റ് അതോറിറ്റി ഇഡിക്ക് അനുമതിയും നല്‍കിയിരുന്നു.

ഇതിനെതിരേ സിപിഎം അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.തട്ടിയെടുത്ത പണം സി പി എം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു.കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണയിടപാട് നടക്കുമ്പോൾ രാധാകൃഷ്ണനായിരുന്നു സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി.കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡിയുടെ നീക്കം. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ കൊ​ള്ള​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പു​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​തി​റ്റാ​ണ്ടു​ക​ളാ​യി സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ പ​രാ​തി​ക്ക് പി​ന്നാ​ലെ പി​രി​ച്ചു​വി​ട്ടു. സി.​പി.​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ പ്ര​തി​യാ​ക്കി ആ​ദ്യം പൊ​ലീ​സ് കേ​സെ​ടു​ത്തു.

 

300 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​ദ്യ​നി​ഗ​മ​നം. വി​ശ​ദ പ​രി​ശോ​ധ​ന​ക്ക്​ ഉ​ന്ന​ത​ത​ല ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. 219 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി. 2011-12 മു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്നെ​ന്നാ​ണ് പ​രാ​തി. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും മൂ​ല്യം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചും ക്ര​മ​ര​ഹി​ത​മാ​യി വാ​യ്പ​യ​നു​വ​ദി​ച്ചും ചി​ട്ടി, ബാ​ങ്കി​ന്റെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ൽ എ​ന്നി​വ​യി​ൽ ക്ര​​മ​ക്കേ​ട് കാ​ണി​ച്ചും വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.സി.​പി.​എം മു​ൻ പ്ര​വ​ർ​ത്ത​ക​നും ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ എം.​വി. സു​രേ​ഷാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സ​ഹ​ക​ര​ണ വ​കു​പ്പി​നും പി​ന്നാ​ലെ വി​ജി​ല​ൻ​സ്, ഇ.​ഡി, സി.​ബി.​ഐ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി.  

 

അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കരുനീക്കങ്ങളുടെ ഫലമായാണ്   കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എമ്മിനെ   എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർത്തത് . കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നും ഇ.ഡി കണ്ടെത്തി.  സി.പി.എമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29.5 കോടി രൂപയുടെ സ്വത്തുവകകളും ഇ.ഡി. കണ്ടുകെട്ടി. ഇനി സി പി എം സംസ്ഥാന നേതാക്കളെ ഉൾപ്പെടെ ഇ.ഡി.പ്രതിചേർക്കും. സി.പി.എമ്മിന്റെ 76 ലക്ഷത്തോളം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ എട്ട് അക്കൗണ്ടുകളും പൊറത്തിശ്ശേരി പാർട്ടി കമ്മിറ്റി ഓഫീസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ എം.എം. വർഗീസിന്റെ പേരിലാണ് സ്വത്തുക്കൾ.

 

സി.പി.എമ്മിന്റേതടക്കം ഒമ്പത് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതിചേർക്കപ്പെട്ട മറ്റ് വ്യക്തികൾ അനധികൃതമായി ബാങ്കിൽ നിന്നും പണം സമ്പാദിച്ചവരാണ്. രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് ഇപ്പോഴത്തെ നടപടി. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തു മരവിപ്പിക്കലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതിൽ അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്. കരുവന്നൂർ കളളപ്പണ ഇടപാടിൽ  സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ അറിവും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്‍റ് കടന്നത്.

 

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ്  നേരത്തെ കോടതിയെ അറിയിച്ചിരുന്നു.കഴിഞ്ഞ ആറേഴു വര്‍ഷമായി കരുവന്നൂര്‍ അഴിമതി പാര്‍ട്ടി മൂടിപ്പൊതിഞ്ഞു  നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ സംരക്ഷണം അസാധ്യമായി. അങ്ങനെ പകച്ചുനില്‍ക്കുമ്പോള്‍ വന്ന ബി ജെ. പി പദയാത്ര പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി അത്ര ചെറുതല്ല. എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരില്‍ എത്തിച്ച് കുറേപേര്‍ക്കെങ്കിലും നല്‍കി തലയൂരാനുള്ള ശ്രമം സി പി എം നടത്തി.  50 കോടി പലയിടങ്ങളില്‍ നിന്ന് സംഘടിപ്പിക്കാൻ   സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ശ്രമിച്ചു.. എന്നാൽ ഗോപി കോട്ടമുറിക്കൽ ഇതിന് തടസം നിന്നു.

 

കേരള ബാങ്കിലെ പണം വകമാറ്റിയാൽ മാറി വരുന്ന സർക്കാർ തന്നെ അകത്താക്കുമെന്ന ഭയം കോട്ടമുറിക്കലിനുണ്ട്. പണം പോയി തകര്‍ന്നവര്‍ പാര്‍ട്ടിയെ കൈവെടിഞ്ഞു.  ഈ വമ്പന്‍ തട്ടിപ്പു കണ്ട് ഞെട്ടിത്തരിച്ച മറ്റു പ്രവര്‍ത്തകര്‍ക്കും ഇതില്‍ അസാമാന്യമായ  രോഷമുണ്ട്. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം  പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചിട്ടില്ല. കണ്ണന്‍ പഴയ സിഎംപിക്കാരനാണെന്ന് വരുത്തി കൈകഴുകാനുള്ള നീക്കവും തകര്‍ന്നടിഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ നെടുകെ പിളര്‍ന്ന   അവസ്ഥയിലാണ്. നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്.  ഇ ഡി വന്നതോടെ ബാങ്കില്‍ പ്രശ്നമുണ്ടെന്ന് പാര്‍ട്ടി സമ്മതിച്ചു.  . മാസപ്പടി, സ്വര്‍ണക്കടത്തു വിവാദങ്ങളെയും ജനങ്ങള്‍ കരുവന്നൂരിന്റെ പശ്ചാത്തലത്തിലാണ് നോക്കിക്കാണുന്നത്.

മാസപ്പടിയും സ്വര്‍ണക്കടത്തും ഉണ്ടായിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന കടുത്ത പാര്‍ട്ടി അണികള്‍ പോലും അവ നടന്നിട്ടുണ്ടാകാം എന്ന ചിന്തയിലേക്ക് മാറിക്കഴിഞ്ഞു.സംസ്ഥാനത്തെ സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങളിലും നിക്ഷേപങ്ങൾ പിൻവലിക്കുന്നതും കേന്ദ്ര സർക്കാരിൻ്റെ ചാര കണ്ണുകൾ പിന്തുടരുന്നുണ്ട്.. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് വൻതോതിലുള്ള നിക്ഷേപങ്ങളും പിൻവലിക്കലുകളും പരിശോധിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്നാണ് പുതിയ നീക്കം.കോടികളുടെ നിക്ഷേപം   സഹകരണ ബാങ്കുകളിൽ  സഖാക്കൾക്കുണ്ടെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളിൽ പോലും പല സഖാക്കൾക്കും കോടികളുടെ നിക്ഷേപമുണ്ട്. സഹകരണ ബാങ്കുകളിൽ സഖാക്കൾക്ക് മാത്രമാണ് ജോലി ലഭിച്ചിട്ടുള്ളത്.

 

അതിനാൽ സഖാക്കളുടെ നിക്ഷേപം  എല്ലാ കാലത്തും രഹസ്യമായിരിക്കും. എന്നാൽ ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികൾ വലവിരിച്ചതോടെ നിക്ഷേപം പിൻവലിച്ച് രക്ഷപ്പെടാൻ സഖാക്കൾ ശ്രമിക്കുന്നു. അതിനിടെ നിക്ഷേപ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ പല സഹകരണ ബാങ്കുകളും പടക്കം പൊട്ടുന്നതു പോലെ പൊട്ടി തുടങ്ങി. കെ. രാധാകൃഷ്ണൻ മാന്യനാണെന്ന് സമ്മതിക്കുമ്പോഴും അദ്ദേഹം ജില്ലാ  സെക്രട്ടറിയായിരുന്ന കാലത്ത് കരുവന്നൂർ ബാങ്കിലെ പണം പാർട്ടിക്ക് മറിച്ചുകൊടുത്തത് നീതീകരിക്കാനാവില്ലെന്നാണ് കേരളം പറയുന്നത് .പതിറ്റാണ്ടുകൾ നീണ്ട മാതൃകാജീവിതം ഇപ്രകാരം കരിനിഴലിലാകുമെന്ന് രാധാകൃഷ്ണൻ ഓർത്തിട്ടുണ്ടാവില്ല. അങ്ങനെ രാധാകൃഷ്ണൻ മറ്റ് നേതാക്കൾക്ക് പാഠമായി മാറുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (15 minutes ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (30 minutes ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (38 minutes ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (46 minutes ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (49 minutes ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (56 minutes ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (1 hour ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (3 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (3 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (4 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (4 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ  (4 hours ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (4 hours ago)

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

Malayali Vartha Recommends