Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ആശാ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍

27 MARCH 2025 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ

സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കണ്ണൂര്‍ കോര്‍പറേഷന്‍. കോര്‍പറേഷന്‍ പരിധിയിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് നാലു മാസത്തിലൊരിക്കല്‍ 2000 രൂപ ഇന്‍സെന്റീവായി നല്‍കുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ ബജറ്റ് അവതരണത്തിനിടെ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര അറിയിച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും ഇന്‍സെന്റീവ് അനുവദിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് കണ്ണൂര്‍ കോര്‍പറേഷനും ഇന്‍സെന്റീവ് അനുവദിച്ചത്.

കണ്ണൂരിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ കൊടുക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചത്. 475,76, 15, 412 രൂപ വരവും 45, 66,35,018 രൂപ ചെലവും 83,97, 31, 711 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ 2025-26 വര്‍ഷത്തിലേക്ക് അവതരിപ്പിച്ചത്. നഗരത്തില്‍ മള്‍ട്ടിപര്‍പ്പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി 40 കോടി മരക്കാര്‍ കണ്ടിയില്‍ വ്യാപാര സമുച്ചയത്തിനായി ഒരു കോടി, ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ്ലി ഏബിള്‍ഡ് ആര്‍ട്ട് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി പത്തുലക്ഷം രൂപ, പള്ളിയാംമൂല സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മ്മിക്കാനായി 20 ലക്ഷം, മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി നാല് കോടി , പട്ടിക വര്‍ഗ വികസനത്തിന് 40 ലക്ഷം, ബാല സൗഹൃദ അങ്കണവാടിക്കായി ഒരു കോടി, ആനിമല്‍ ക്രിമിറ്റേറിയം നിര്‍മ്മിക്കുന്നതിനായി 65 ലക്ഷം, നെല്‍കൃഷി പുത്തരി കണ്ടത്തില്‍ നൂറുമേനി പദ്ധതിക്ക് 50 ലക്ഷം, ഹാപ്പി ഹോം, സായംപ്രഭ ഹോം നിര്‍മ്മാണത്തിനായി 2.50 കോടി രൂപ എന്നിവയാണ് പ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഫണ്ട് വകയിരുത്തിയത്.

നഗര സൗന്ദര്യവല്‍ക്കരണത്തിന് ഒരു കോടി രൂപയും നെറ്റ് മാര്‍ക്കറ്റിന് ഒരു കോടി രൂപയും മിനി ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റ് വിപുലീകരണത്തിന് 10 ലക്ഷം രൂപയും താഴെ ചൊവ്വ ബൈപ്പാസിന് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 2.50 കോടി രൂപയും വകയിരുത്തി. വനിതകളെ ഹെവി ഡ്രൈവിങ് പഠിപ്പിക്കുന്നതിനായി ആറ് ലക്ഷം രൂപയും കണക്റ്റിങ് യൂത്ത് എംപ്ളോയബിലിറ്റി സെന്ററിന് വേണ്ടി അഞ്ചുലക്ഷം രൂപയും സമാജ് വാദി നഗര്‍ വിപുലീകരണത്തിന് വേണ്ടി അഞ്ചുകോടി രൂപയും മുഴുവന്‍ സ്‌കൂളുകളിലും ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനു വേണ്ടി 16 ലക്ഷം രൂപയും ചെരുപ്പ് -തുന്നല്‍ തൊഴിലാളികള്‍ക്ക് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഏഴര ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചയാളുകളെ ആദരിക്കുന്നതിന് വേണ്ടി മൂന്ന് പേര്‍ക്ക് നഗരശ്രീ അവാര്‍ഡ് നല്‍കും. ഓരോ വര്‍ഷവും നല്‍കുന്ന ഈ അവാര്‍ഡിനായി ഒരു ലക്ഷം രൂപ നീക്കിവെച്ചു. ഭരണഘടന ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കറിന്റെ പൂര്‍ണകായ പ്രതിമ നിര്‍മ്മിക്കുന്നതിനായി 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ഓപ്പണ്‍ സ്റ്റേജ് നവീകരിക്കുന്നതിന് വേണ്ടി 20 ലക്ഷം രൂപയും കാവുകള്‍ നവീകരിക്കുന്നതിതായി 20 ലക്ഷവും വകയിരുത്തി. വനവല്‍ക്കരണത്തിനായി ഹരിത വളന്റിയേഴ്സെന്ന പേരില്‍ സേന ഉണ്ടാക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപയും കണ്ണൂര്‍ ദസറ സംഘടിപ്പിക്കാന്‍ വേണ്ടി 10 ലക്ഷം രൂപയും വൃക്ക രോഗികള്‍ക്ക് ഡയാലിസ സ് ചെയ്യുന്നതിനായി 50 ലക്ഷം രൂപയും നീക്കിവെച്ചു.

ആത്മസാക്ഷാത്കാരം എന്റെ ആഗ്രഹമാണ് അതിനുള്ള ഉപാധി സേവനമാണെന്ന ഗാന്ധിയന്‍ വചനത്തോടുകൂടിയാണ് അഡ്വ. പി. ഇന്ദിര ബഡ്ജറ്റ് അവതരണം തുടങ്ങിയത്. പ്രമുഖ ആംഗലേയ കവി റോബര്‍ട്ട് ഫ്രോസ്റ്റില്‍ മൈല്‍ സ്ടൂ ഗോ ഐസ്ളീപ്പെന്ന പ്രശസ്തമായ വരികളും നെഹ്രുവിനെ അനുസ്മരിച്ച് ഉദ്ധരിച്ചു. കെ. സ്മാര്‍ട്ട് സോഫ്റ്റ് വെയറിലാണ് ഇക്കുറി ബഡ്ജറ്റ് അവതരണം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (15 minutes ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (30 minutes ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (38 minutes ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (46 minutes ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (49 minutes ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (56 minutes ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (1 hour ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (3 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (3 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (4 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (4 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ  (4 hours ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (4 hours ago)

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

Malayali Vartha Recommends