കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂര്‍ സ്വദേശി പാര്‍ത്ഥസാരഥിക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഇരുവരും കാഞ്ഞിരംകുളം സര്‍ക്കാര്‍ കോളേജിലെ ഒന്നാംവര്‍ഷ പിജി വിദ്യാര്‍ത്ഥികളാണ്. കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. പിന്നാലെ മത്സ്യത്തൊഴിലാളികള്‍ ജീവനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























