വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍

ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണിച്ച് സ്കൂള്‍ വിദ്യാര്‍ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മാവൂര്‍ ചെറൂപ്പ സ്വദേശി കുന്നോത്ത് വീട്ടില്‍ സജീവ് കുമാര്‍ (48) അറസ്റ്റില്‍. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ പല ദിവസങ്ങളിലായി പ്രതി വിദ്യാര്‍ഥിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മുണ്ടിക്കല്‍ താഴത്തെ ജോലിസ്ഥലത്ത് നിന്നാണ് മാവൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























