സങ്കടക്കാഴ്ചയായി... അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി... തെരച്ചില്‍ തുടരുന്നു

സങ്കടക്കാഴ്ചയായി... അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. വെങ്ങാനൂര്‍ പനങ്ങോട് ഗോകുലത്തില്‍ സി.ഗോപകുമാറിന്റെയും ഉമാദേവിയുടെയും മകനായ ജി.യു. ജീവന്(24) ആണ് മരിച്ചത്.
പാറ്റൂര്‍ ചര്‍ച്ച് വ്യൂ ലൈനില്‍ അശ്വതിയില്‍ സി. അളകരാജന്റെയും വെങ്കിട ലക്ഷ്മിയുടെയും മകനായ ശ്രീപാര്ഥസാരഥിയെ(24)യാണ് കാണാതായത്. കാഞ്ഞിരംകുളം കെ.എന്‍.എം. കോളേജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സിലെ സോഷ്യോളജി വിഭാഗത്തിലെ ഒന്നാം വര്‍ഷ പി.ജി. വിദ്യാര്‍ഥികളായിരുന്നു രണ്ടുപേരും.ഇവര്‍ക്കൊപ്പമെത്തിയ മറ്റൊരു സുഹൃത്ത് സിബി മാത്യുവാണ് അപകടം സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡുകളെ അറിയിച്ചത്.
തുടര്‍ന്ന് അവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ശ്രീപാര്ഥസാരഥിയെ കണ്ടെത്തുന്നതിനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റുഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സമെന്റ്, അദാനി തുറമുഖ കമ്പനിയുടെ ബോട്ട് എന്നിവയുപയോഗിച്ച് രാത്രി വൈകിയും സംയുക്ത തിരച്ചില്‍ തുടരുന്നു.
ഇന്നലെ രാവിലെ 11.30-ഓടെയായിരുന്നു അപകടം നടന്നത്. കോളേജിലെ എല്ലാ വിഭാഗത്തിലെയും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പിജി വിദ്യാര്‍ഥികള്‍ക്കും ക്ലാസുകളുണ്ടായിരുന്നില്ലെന്ന് സോഷ്യോളജി വിഭാഗം മേധാവി ജ്യോതി എസ്.നായര്‍ പറഞ്ഞു. അവധി ആഘോഷിക്കാനാണ് വിദ്യാര്‍ഥികള്‍ അടിമലത്തുറയിലെത്തിയത്.
"
https://www.facebook.com/Malayalivartha

























