കണ്ണീര്‍ക്കാഴ്ചയായി.... എറണാകുളം ഇലഞ്ഞിയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്റെ പുറകില്‍ ഓട്ടോ ഇടിച്ച് ഒരു മരണം.

കണ്ണീര്‍ക്കാഴ്ചയായി.... എറണാകുളം ഇലഞ്ഞിയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്റെ പുറകില്‍ ഓട്ടോ ഇടിച്ച് ഒരു മരണം... ഓട്ടോ ഡ്രൈവര്‍ ഗോപി ആണ് മരിച്ചത്.
ഓട്ടോയിലുണ്ടായിരുന്ന പെരുമ്പടവം സ്വദേശി ബേബിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്. ഇലഞ്ഞി ഭാഗത്തു നിന്നും പെരുമ്പടവത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ലോറിയുടെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.
ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. അപകട സൂചന നല്‍കുന്നതിന് യാതൊരു സംവിധനവും ഒരുക്കാതെയാണ് വളവില്‍ ടിപ്പര്‍ ലോറി റോഡില്‍ നിര്‍ത്തിയിട്ടതെന്ന് ദൃക്സാക്ഷികള്‍ .
https://www.facebook.com/Malayalivartha

























