സാമ്പത്തിക വര്‍ഷാവസാനത്തില്‍ തുടര്‍ച്ചയായ രണ്ട് അവധി ദിനങ്ങള്‍ വന്നത് പ്രതിസന്ധിയായി... ബില്ലുകള്‍ സ്വീകരിക്കുന്നത് ഇന്നലെ അവസാനിപ്പിച്ചു

സാമ്പത്തിക വര്‍ഷാവസാനത്തില്‍ തുടര്‍ച്ചയായ രണ്ട് അവധി ദിനങ്ങള്‍ വന്നത് പ്രതിസന്ധിയായി... ബില്ലുകള്‍ സ്വീകരിക്കുന്നത് ഇന്നലെ അവസാനിപ്പിച്ചു.
ഇതിനുശേഷം കിട്ടുന്ന ബില്ലുകള്‍ ക്യൂ സംവിധാനത്തിലേക്ക് മാറ്റേണ്ടിവരും. പ്രോസസിംഗിന് സമയം കിട്ടാത്തതാണ് കാരണം.ഇതുവരെ പ്ളാനിംഗ് പദ്ധതിയില്‍ 90 ശതമാനം ബില്ലുകളും കിട്ടിയെന്നാണ് കണക്ക്.
വായ്പാതിരിച്ചടവ്, ക്രമീകരണങ്ങള്‍, പലിശയടച്ച് റീസെറ്റില്‍മെന്റ്, കുടിശികകള്‍ തീര്‍പ്പാക്കല്‍ തുടങ്ങി സാമ്പത്തിക വര്‍ഷാവസാനം നിര്‍വ്വഹിക്കേണ്ട ചെലവുകളാണ് പൂര്‍ത്തിയാക്കിവരുന്നത്.
30,31തീയതികള്‍ അവധിയാണെങ്കിലും ധനകാര്യവകുപ്പും ട്രഷറിയും പ്രവര്‍ത്തിക്കും. പ്ളാനിംഗ് ചെലവുകള്‍ പരമാവധിയില്‍ എത്തിക്കാനാണ് ശ്രമം. കഴിഞ്ഞ വര്‍ഷം 26000 കോടിയായിരുന്നു ചെലവ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മാര്‍ച്ചില്‍ സാമ്പത്തിക ഞെരുക്കം കുറവാണ്. കേന്ദ്രം അധികം നിയന്ത്രിക്കാതെ വായ്പകള്‍ അനുവദിച്ചതുമൂലം 13000 കോടിയിലേറെ രൂപയാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം കേന്ദ്രനിലപാടിനെതിരെ സുപ്രീംകോടതിയില്‍ കേസ് നല്‍കിയിട്ടും വായ്പ ഏപ്രില്‍ ഒന്നിന് മുമ്പ് കിട്ടിയിരുന്നില്ല. ഇത്തവണ 50000 കോടിയിലേറെ രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ഇതോടെ ഏപ്രില്‍ മുതലുള്ള ശമ്പള, പെന്ഷന് വിതരണത്തിനും പ്രതിസന്ധിയുണ്ടാകില്ല
"
https://www.facebook.com/Malayalivartha

























