മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹില്‍ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് അനൂപ് ജേക്കബ് എംഎല്‍എ

മുപ്പതിലധികം കെട്ടിടങ്ങളുള്ള 50 ഏക്കറോളം വരുന്ന പ്രദേശത്തെ ഹില്‍ പാലസ് മ്യൂസിയത്തിന്റെ പരിപാലനം നിലവില്‍ പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും സംയുക്തമായാണ് നിര്‍വ്വഹിച്ചുവരുന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹില്‍ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. അനൂപ് ജേക്കബ് എംഎല്‍എ പ്രഖ്യാപനം നടത്തി. ഹില്‍ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും തൃപ്പൂണിത്തുറ നഗരസഭയും ഹരിത കേരള മിഷനും സംയുക്തമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തൃപ്പൂണിത്തുറ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി രണ്ട് യൂണിറ്റ് ബയോഡൈജസ്റ്ററുകളും, ഒരു മിനി എം.സി.എഫും (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) നാല് ബോട്ടില്‍ ബൂത്തുകളും ഹില്‍ പാലസില്‍ അനുവദിച്ചിട്ടുണ്ട്.
കൂടാതെ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീസ് നല്‍കിക്കൊണ്ട് കൈമാറുന്നതിനുള്ള സംവിധാനവും ഹില്‍ പാലസ് ക്യാമ്പസില്‍ നഗരസഭ ഒരുക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























