തൊടുപുഴ ബിജു ജോസഫ് കൊലക്കേസില്‍ പ്രതികളുമായി ഇന്നും തെളിവെടുപ്പ്...

തൊടുപുഴ ബിജു ജോസഫ് കൊലക്കേസില്‍ പ്രതികളുമായി ഇന്നും തെളിവെടുപ്പ്... ഒന്നാം പ്രതി ജോമോന്റെ വീട്ടിലും ഗോഡൗണിലും എത്തിച്ച് തെളിവെടുക്കും.
മര്‍ദനമേറ്റതിനെ തുടര്‍ന്ന് അവശനിലയിലായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോന്റെ വീട്ടിലെന്ന് പോലീസ് വ്യക്തമാക്കുന്നു. മരിച്ചെന്ന് ഉറപ്പാക്കാനായി ദേഹ പരിശോധന നടത്തിയെന്നും ഇതിന് ശേഷമാണ് മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയതെന്നും പൊലീസ് .
ജോമോന്, മുഹമ്മദ് അസ്ലം, ആഷിഖ് ജോണ്സണ് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹമെത്തിച്ചത്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരുന്നു. ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തുന്നു.
"
https://www.facebook.com/Malayalivartha

























