ബൈക്ക് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം; മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബൈക്ക് ലോറിയിൽ ഇടിച്ചത്

പാലാ മുത്തോലിയിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി 22കാരനായ ജിബിന്‍ ബിജു ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ മുത്തോലി ജംഗ്ഷന് സമീപം ഉച്ചക്ക് 1മണിയോടെ ആയിരുന്നു അപകടം. മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബൈക്ക് ലോറിയിൽ ഇടിച്ചത്. ജിബിന്‍ ഒപ്പമുണ്ടായിരുന്ന ഉപ്പുതറ സ്വദേശിനി സോനയെ ഗുരുതര പരിക്കുകളോടെ പാലായിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























