യുഡിഎഫിന് തിരിച്ചടിയല്ല, കുഴല്നാടന് കേസുമായി മുന്നോട്ട് പോകുമെന്ന് വി ഡി സതീശന്

മാത്യു കുഴല്നാടന് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വി ഡി സതീശന്. ഹൈക്കോടതി ഉത്തരവ് യുഡിഎഫിന് തിരിച്ചടിയല്ല. SFIO അന്വേഷണം നടക്കുന്നുണ്ടല്ലോ. കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. PMLA പ്രകാരമാണോ കറപ്ഷന്‍ കേസാണോ എന്ന് വ്യക്തതയില്ല. ലാവ്ലിന് കേസിന് സമാനമായ അനിശ്ചിതത്വം ഇതിലുമുണ്ട്. സേവനം നല്‍കിയിട്ടില്ല എന്ന് മൊഴിയുണ്ട്. അകൗണ്ടിലേക്ക് പണം വന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യം. അങ്ങനെയെങ്കില്‍ എന്തിന് പണം വന്നു എന്നും വി ഡി സതീശന് പറഞ്ഞു.
https://www.facebook.com/Malayalivartha

























