ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി തീരുമാനം

ഗുരുവായൂരില്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 31 വരെ ക്ഷേത്രം നട വൈകിട്ട് മൂന്നരയ്ക്ക് തുറക്കുന്നതാണ്.
ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താനാകും. നേരത്തെ വൈകിട്ട് നാലരയ്ക്കാണ് നട തുറന്നിരുന്നത്.
അതേസമയം പൊതു ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഗുരുവായൂര്‍ ദേവസ്വം അനുവദിച്ച ക്ഷേത്ര ധനസഹായ വിതരണം മന്ത്രി വി എന്‍ വാസവന് ഉദ്ഘാടനംചെയ്തു.
2.17 കോടിയുടെ ധനസഹായമാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിപുലമായ അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങള്‍ക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയിലെ ആറു ജില്ലകളിലെ 314 ക്ഷേത്രങ്ങള്‍ക്കായി 2.17 കോടി രൂപയുടെ ധനസഹായമാണ് ചടങ്ങില്‍ വിതരണം ചെയ്തത്
" fr
https://www.facebook.com/Malayalivartha


























