ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കണ്ണൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദ്വേഷ പ്രസംഗം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണത്.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനത്തിൽ കുറഞ്ഞ ഒന്നുമല്ല.
പ്രത്യേക അന്വേഷണ സംഘങ്ങൾ (SIT) രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചാണെന്ന തരത്തിലുള്ള പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നു. ഇത് പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേലുള്ള പരസ്യമായ രാഷ്ട്രീയ സമ്മർദ്ദമാണ്.
നാടിന്റെ മുഴുവൻ ഭരണാധികാരി എന്ന പക്വതയ്ക്ക് പകരം, അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനിടയാക്കും. ഇതിൻ്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ആയിരിക്കും.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ അനിവാര്യയുമായും കാണിക്കേണ്ട മര്യാദയും സംയമനവും മുഖ്യമന്ത്രിക്ക് തന്നെ കൈവിട്ടു പോയാൽ മന്ത്രിമാരും ഉദ്യോഗസ്ഥർ വൃന്ദവും അതേ വഴിയിലാണ് സഞ്ചരിക്കുക. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി പ്രസംഗത്തിൻ്റെ ശ്രോതാക്കളായി രണ്ടു മന്ത്രിമാരും ഉണ്ടായിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം കൂടുതൽ വർദ്ധിപ്പിക്കുന്നു
https://www.facebook.com/Malayalivartha

























