ഒമാന്‍ എയര്‍വേയ്സിന്റെ വിമാന എന്‍ജിനില്‍ പരുന്തിടിച്ചു.... അപകടമുണ്ടാകാതെ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ പൈലറ്റിനായി

തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ ഒമാന്‍ എയര്‍വേയ്സിന്റെ വിമാന എന്‍ജിനില്‍ പരുന്തിടിച്ചു. മസ്‌ക്കറ്റില്‍ നിന്ന് വന്ന വിമാനമായിരുന്നു. മുട്ടത്തറ പൊന്നറ പാലത്തിനു മുകളില്‍വെച്ച് റണ്‍വേ 32-ലേക്ക് എത്തുകയായിരുന്ന വിമാനത്തിലാണ് പരുന്തിടിച്ചത്. ഇന്നലെ രാവിലെ 7.30-നായിരുന്നു സംഭവം. അപകടമുണ്ടാകാതെ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ പൈലറ്റിന് കഴിഞ്ഞു. ഈ വിമാനത്തിനു പിന്നാലെ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എയര്‍ ഇന്ത്യയുടെയും വിമാനങ്ങള്‍ ആകാശത്ത് ചുറ്റിക്കറങ്ങാന്‍ എടിസി നിര്‍ദേശിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ബേര്‍ഡ് സ്‌കെയേര്‍സ് റോക്കറ്റ് വിട്ടും ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിച്ചും വ്യോമപാതയില്‍ നിന്ന് പക്ഷികളെ നീക്കിയതിനുശേഷമാണ് വിമാനങ്ങളെ ഒന്നൊന്നായി ഇറക്കിയത്.
വിമാനമിറക്കുന്നതിനു മുമ്പു തന്നെ വിമാനപാതയില്‍ കാക്കയും പരുന്തും കൊക്കും ഉള്‍പ്പെട്ട പക്ഷിക്കൂട്ടങ്ങളെ പൈലറ്റ് കണ്ടിരുന്നു. ഇതേക്കുറിച്ച് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരവും നല്‍കിയിരുന്നു. എന്‍ജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ വലതുഭാഗത്തുള്ള എന്‍ജിനിലാണ് പക്ഷിയിടിച്ചതെന്ന് കണ്ടെത്തി.
മൂന്ന് ബ്ലേഡുകളാണ് തകരാറിലായത്. വിമാനത്തിന്റെ മടക്കയാത്രയില്‍ മസ്‌ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന 150 യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് താത്കാലികമായി മാറ്റുകയും ചെയ്തു.
"
https://www.facebook.com/Malayalivartha