Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..


യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം..വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു..

20 APRIL 2025 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

തൊടുപുഴ പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്..

മന്ത്രി വീണ ജോർജിനെ വലിച്ച് കീറി അച്ചാറിട്ട് ഹൈക്കോടതി..! അവിഹിത‌ങ്ങൾ കയ്യോടെ തൂക്കി ജസ്റ്റിസ് സുശ്രുതു കത്തിക്കയറി..!

സേനയുടെ പോരാട്ടവീര്യവും കഴിവും തെളിയിക്കുന്ന കടൽശക്തിപ്രകടത്തിന് അടുത്തമാസം മൂന്നിന് ശംഖുമുഖം വേദിയാകും‌, മുഖ്യാതിഥിയായെത്തുന്നത് രാഷ്ട്രപതി

വിവാഹം കഴിഞ്ഞിട്ട് വെറും ആറുമാസം മാത്രം... വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനം... സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ വംശീയതയെ സഹോദര്യ രാഷ്ട്രീയം കൊണ്ടേ ചെറുക്കാനാവൂ എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ മുഴുവൻ ജില്ലകളിലൂടെയും കടന്നുപോകുന്ന സാഹോദര്യ കേരള പദയാത്രക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സംഘ്പരിവാർ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വവും സാമൂഹ്യനീതിയും അട്ടിമറിക്കുകയാണ്. രാജ്യ ശില്പികൾ വിഭാവനം ചെയ്ത ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും നിലനിൽക്കുന്ന ഇന്ത്യയെ തകർക്കുകയാണ് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ലക്ഷ്യം. സമുദായങ്ങൾക്കിടയിൽ ഭിന്നതയും അനൈക്യവും സൃഷ്ടിച്ചാണ് ഫാഷിസം ഇന്ത്യയെന്ന ആശയത്തെ അട്ടിമറിക്കുന്നത്. മതജാതിഭേദമന്വേ സാഹോദര്യമെന്ന രാഷ്ട്രീയ മുദ്രാവാക്യവും സാമൂഹ്യ നീതിയെന്ന ലക്ഷ്യവും ഇന്ത്യൻ ജനത ഏറ്റെടുത്താലേ ഈ ധ്രുവീകരണ രാഷ്ട്രീയത്തെ മറികടുക്കാനാവു എന്നും അദ്ദേഹം പറഞ്ഞു.

ആയിരങ്ങളുടെ സാന്നിധ്യത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന് കിഴക്കേകോട്ടയിലെ പുത്തരിക്കണ്ടം മൈതാനിയിൽ നിന്ന് ആരംഭിച്ച സാഹോദര്യ കേരള പദയാത്രക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ നൽകിയ സ്വീകരണം ആവേശോജ്ജ്വലമായിരുന്നു. തലസ്ഥാന നഗരിയിലെ വികസനത്തിൽ കടുത്ത വിവേചനം നേരിടുന്ന കരിമഠം നിവാസികൾ നൽകിയ സ്വീകരണം ഏറെ ശ്രദ്ധേയമായിരുന്നു. നഗരത്തിലെ ഓട്ടോ തൊഴിലാളികൾ, കുഞ്ഞുങ്ങൾ, വ്യാപാരികൾ ഉൾപ്പെടെയള്ളവരും സ്വീകരണം നൽകി.

 

വലിയ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്ന പദയാത്ര നാലു കിലോമീറ്റർ പിന്നിട്ട് പരവൻകുന്നിൽ സമാപിച്ചു.പരവൻകുന്നിൽ നടന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. കൂടംകുളം ആണവ വിരുദ്ധ സമര നേതാവ് എസ്.പി. ഉദയകുമാർ സാഹോദര്യ കേരള പദയാത്ര പതാക കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീക്ക് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, എഫ്. ഐ. ടി. യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഫായിസ കരുവാരക്കുണ്ട്,

 

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‍ലം ചെറുവാടി, അസെറ്റ് ചെയർമാൻ എസ്. ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു.വിവിധ ബഹുജന സംഘടന പ്രതിനിധകൾ, വെൽഫെയർ പാർട്ടി ജില്ലാ - മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് സ്വാഗതവും ജില്ല പ്രസിഡന്റ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച ചിറയിൻകീഴ്, വാമനപുരം മണ്ഡലങ്ങളിൽ റസാഖ് പാലേരിയുടെ പദയാത്ര സംഘടിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്  (23 minutes ago)

മന്ത്രി വീണ ജോർജിനെ വലിച്ച് കീറി അച്ചാറിട്ട് ഹൈക്കോടതി..! അവിഹിത‌ങ്ങൾ കയ്യോടെ തൂക്കി ജസ്റ്റിസ് സുശ്രുതു കത്തിക്കയറി..!  (29 minutes ago)

ശംഖുംമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് ദൃശ്യവിസ്മയമൊരുക്കും....  (30 minutes ago)

വരന്തരപ്പിള്ളിയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

ട്രഷറർ എന്ന് വിളിച്ചിരുന്നു  (1 hour ago)

സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക്  (1 hour ago)

ഒരു അക്കം മാത്രമേ ആവർത്തിക്കുന്നുള്ളൂ  (1 hour ago)

സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി....  (1 hour ago)

ഗൂഢാലോചനയാണ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്  (1 hour ago)

ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.  (2 hours ago)

ശബരിമലയിൽ ദർശനം നടത്തിയവരുടെ  (2 hours ago)

പരസ്യമായി തിരിച്ചറിഞ്ഞിട്ടില്ല  (2 hours ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.  (2 hours ago)

വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ലെവൽ 5 അഗ്നിബാധ  (2 hours ago)

Malayali Vartha Recommends