ഓഹരിതര്‍ക്കത്തില്‍ നാത്തൂന്‍ നാത്തൂനെ മണ്ണെണ്ണ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസ്

ഓഹരിതര്‍ക്കത്തില്‍ നാത്തൂന്‍ നാത്തൂനെ മണ്ണെണ്ണ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കാട്ടാക്കട ത്രേസ്യാമ്മ കൊല കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രതിയായ പെരുംകുളം വില്ലേജില്‍ കൊണ്ണിയൂര്‍ മുറിയില്‍ കാപ്പിക്കാട് പാല്‍ സൊസൈറ്റിക്ക് സമീപം ചരു വിള വീട്ടില്‍ സെല്‍വി മകള്‍ വത്സലയെ(42) ആണ് ശിക്ഷിച്ചത്. തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ആജ് സുദര്‍ശനാണ് പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.
കാട്ടാക്കട കാപ്പിക്കാട് ചരുവിള വീട്ടില്‍ 2010 ജൂണ്‍ 15നാണ് സംഭവം നടന്നത്. കാട്ടാക്കട പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ പ്രവീണ്‍ കുമാര്‍ ഹാജരായി.
"https://www.facebook.com/Malayalivartha