പാലക്കോട് വയലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി...

പാലക്കോട് വയലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിനെ മര്‍ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആരോപണമുയരുന്നുണ്ട്. അമ്പലക്കണ്ടി ബോബി മകന്‍ സൂരജ് ആണ് മരിച്ചത്. ഇതിനെത്തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മൂന്നു പേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസിയായ മൂന്നു പേരാണ് നിലവില്‍ കസ്റ്റഡിയില്‍ ഉള്ളത്. കണ്ടാലറിയുന്ന 15 പേര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു
"
https://www.facebook.com/Malayalivartha