കൊല്ലം കടയ്ക്കലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കൊല്ലം കടയ്ക്കലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആഴാന്തകുഴി സ്വദേശി ശ്യാം ആണ് മരിച്ചത്. ശ്യാം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ കാര്യത്തിന് സമീപം പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha