Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈന പോലും പാക്കിസ്ഥാനെ ചതിച്ചിരിക്കുകയാണ്.. സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി... ഇതിനെ ഇന്ത്യ വെടിവച്ചിട്ടു... അടിച്ചു പലിശയും, കൂട്ടുപലിശയും ചേർത്ത്..


അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം... പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്...


പാകിസ്ഥാന്റെ നെഞ്ച് തന്നെ തകർത്തു..തുടച്ചു മാറ്റിയ സിന്ദുരത്തിനുള്ള മറുപടി.. 'ഓപ്പറേഷന്‍ സിന്ദൂര്‍.. ഇന്ത്യയിൽ വീണ കണ്ണീരിന് സൈന്യം തിരിച്ചടി നൽകിയിരിക്കുകയാണ്..


രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു; ആക്രമണം സംബന്ധിച്ച സൂചന പുറത്ത് വന്നത് അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ച് വിട്ടതോടെ...


കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന

അനധികൃത സ്വത്ത് സമ്പാദനം അഡീ. ഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള പരാതി... തെളിവില്ലെന്ന് കൈമലര്‍ത്തി വിജിലന്‍സ്, അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാത്ത വിജിലന്‍സിന് രൂക്ഷ വിമര്‍ശനം

07 MAY 2025 09:37 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് സംസ്ഥാന മുന്‍ ക്രമസമാധാന എ ഡിജിപി എം. ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജിയില്‍
തെളിവില്ലെന്ന് കൈമലര്‍ത്തി വിജിലന്‍സ്.


അതേസമയം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാത്ത വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജകുമാര മുമ്പാകെയാണ് യാതൊരു അന്വേഷണ റിപ്പോര്‍ട്ടും ഹാജരാക്കാതെ ഹര്‍ജി തള്ളണമെന്ന് വിജിലന്‍സ് അപേക്ഷ നല്‍കിയത്.

അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഹര്‍ജി തള്ളണമെന്ന് വിജിലന്‍സ് ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ നേരിട്ടു ഹാജരായി

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് എന്ത് കാര്യമെന്നും ഇവിടെയല്ലേ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്നും
കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് എന്തിനാണ് സര്‍ക്കാരിന് നല്‍കിയതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിജിലന്‍സിനെ വിമര്‍ശിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് വരുന്ന 12 ന് കോടതിയില്‍ ഹാജരാക്കാനും വിജിലന്‍സ് കോടതി ഉത്തരവിട്ടു

നാളിതു വരെ സാവകാശം തേ ടി അവ്യക്തമായ അപേക്ഷകളാണ് വിജിലന്‍സ് സമര്‍പ്പിച്ചതെന്ന് ഹര്‍ജിക്കാരന്‍ അഡ്വ. പി. നാഗരാജ് ബോധിപ്പിച്ചു.

എത്ര സാക്ഷികളുടെ മൊഴിയെടുത്തു സാക്ഷികളുടെ പേരുവിവരങ്ങള്‍ എത്ര രേ
ഖകള്‍ പിടിച്ചെടുത്തു എന്ന വിവരങ്ങള്‍ ഒന്നും ഇതുവരെ സമര്‍പ്പിച്ച സാവകാശ റിപ്പോര്‍ട്ടുകളിലൊന്നും പറഞ്ഞിട്ടി
ല്ലെന്നും നാഗരാജ് ബോധിപ്പിച്ചു

തല്‍സമയം കോടതി പുഞ്ചിരിച്ചു കൊണ്ട് വിജിലന്‍സിനെ പരിഹാസ രൂപത്തില്‍ ' രേഖകള്‍ വല്ലതും പിടിച്ചെടുത്തു കാണുമോ ' എന്ന് ചോദിച്ചു
അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ താളത്തിനെനൊത്ത് തുള്ളുകയാണെന്നും നാഗരാജ് ബോധിപ്പിച്ചു.ഷിബു പാപ്പച്ചന്‍ കോടതിക്കുള്ളില്‍ പതുങ്ങിയിരുന്നു

മാര്‍ച്ച് 25 ന് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം കൂടുതല്‍ സമയം തേടി. കൂടുതല്‍ സാവകാശ സമയം തേടിക്കൊണ്ട് വിജിലന്‍സ് ഡിവൈ എസ് പി ഷിബു പാപ്പച്ചന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് മെയ് 6 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജനുവരി 24 ന് വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടിയതിനാല്‍ മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.അഡ്വ. നെയ്യാറ്റിന്‍കര പിനാഗരാജിന്റെ പരാതിയില്‍ 2024 സെപ്റ്റംബര്‍ 29 ന് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് 60 ദിവസം കൂടുതല്‍ സമയം തേടി. തുടര്‍ന്ന് റിപ്പോര്‍ട്ട് മാര്‍ച്ച് 25 ന് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു. ജനുവരി 24 ന് ഹര്‍ജി പരിഗണിച്ചപ്പോഴാണ് വിജിലന്‍സ് കൂടുതല്‍ സമയം തേടിക്കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിക്കവേ എന്ത് തരം അന്വേഷണമാണ് വിജിലന്‍സ് നടത്തിക്കൊണ്ടിരിക്കുന്നതന്ന് കോടതി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ രഞ്ജിത് കുമാറിനോട് ചോദിച്ചു. തല്‍സമയം അന്വേഷണം തുടരുകയാണെന്നും ഒരു സാക്ഷിയുടെ കൂടെ
മൊഴിയെടുക്കാനുണ്ടെന്നും ലീഗല്‍ അഡൈ്വസര്‍ ബോധിപ്പിച്ചു. അതേ സമയം റിപ്പോര്‍ട്ട് ഡിസംബര്‍ 10 ന് ഹാജരാക്കാന്‍ കോടതി ഡിസംബര്‍ 1 ന് ഉത്തരവിട്ടിരുന്നു. വാദിയായ അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജിന്റെ പരാതിയില്‍ കഴിഞ്ഞ നവംബര്‍ 29 ന് സര്‍ക്കാര്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേ സമയം നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ഡിസംബര്‍ 10 ന് സമര്‍പ്പിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഹര്‍ജിക്കാരന് കോടതി മുഖേന പരിഹാരം തേടാമല്ലോയെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

ഇതിനിടെ എഡിജിപി 2016 ഫെബ്രുവരി 19 ന് 33.15 ലക്ഷം രൂപയ്ക്ക് കവഡിയാര്‍ വാങ്ങിയ കോര്‍ഡിയല്‍ ഫ്‌ലാറ്റ് , ഇതേ ഫ്‌ലാറ്റ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപക്ക് വിറ്റതിന്റെയും വിലയാധാരങ്ങളുടെ അടയാള സഹിതം പകര്‍പ്പുകള്‍ അടക്കമുള്ള തെളിവു രേഖകള്‍ നാഗരാജ് ഹാജരാക്കി. നികുതി , സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നതായും ബോധിപ്പിച്ചു. ഗവ.സര്‍വന്റ്‌സ് കോഡ് ഓഫ് കോണ്‍ടക്റ്റ് ചട്ടം (ഭേദഗതി) 2010 ലെ 24 , 26 എന്നീ ചട്ടങ്ങള്‍ പ്രകാരം 25,000 രൂപക്ക് മുകളിലുള്ള എല്ലാ വാങ്ങലുകള്‍ക്കും വില്‍പ്പനകള്‍ക്കും പൊതുസേവകന്‍ മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് പ്രതികള്‍ അവിഹിത സ്വത്ത് സമ്പാദിച്ചതെന്നും ബോധിപ്പിച്ചു.

സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 1 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു'
അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുത്തരവ്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് നാഗരാജ് നല്‍കിയ പരാതിയില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഒക്ടോബര്‍ 1ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജി എം.വി. രാജകുമാര ഉത്തരവിട്ടു. സ്വര്‍ണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാന്‍ പ്രതികളില്‍ നിന്ന് കോഴ കൈപ്പറ്റല്‍, അനധികൃത സ്വത്ത് സമ്പാദനം , ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തിയതിന് ശശിക്കും അജിത് കുമാറിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാര്‍ പി.ശശിയെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കി അജിത് കുമാറിനും മലപ്പുറം എസ്. പി.സുജിത് ദാസിനും എതിരെ മാത്രമാണ് നാമമാത്രമായി അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തക്ക് പരാതി നല്‍കിയിട്ടും പ്രതികളുടെ ഉന്നതങ്ങളിലുള്ള സ്വാധീനത്താല്‍ നാളിതുവരെ യാതൊരു നിയമ നടപടികളും കൈക്കൊള്ളാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരനായ അഡ്വ പി നാഗരാജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ ആന്‍സണ്‍ പോള്‍ വിവാഹതിനായി  (1 hour ago)

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടന്‍ ശ്രീനാഥ് ഭാസി  (1 hour ago)

ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരെ മാറ്റാന്‍ നിര്‍ദേശം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ച് കൊല്ലപ്പെട്ട സയ്യിദ് ആദിലിന്റെ കുടുംബം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് 80 ഭീകരര്‍  (1 hour ago)

ശ്രീനഗര്‍, ലേ, അമൃത്സര്‍, ചണ്ഡീഗഢ് എന്നിവയുള്‍പ്പെടെ 18 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു  (2 hours ago)

സായുധ സേനയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (2 hours ago)

കേരളത്തില്‍ ഒരൊറ്റ ദിവസം മയക്കുമരുന്ന് കച്ചവടം നടത്തിയതിന് 84 പേര്‍ പിടിയില്‍  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂറില്‍ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍  (2 hours ago)

പോരാട്ടത്തിന്റെ 25ാം മിനിട്ടില്‍ ചൈനയുടെ ചതിയറിഞ്ഞ് പാക് പട്ടാളം ; ആകാശ് അടിച്ചുകയറി തൂഫാനാക്കി  (2 hours ago)

വിവാഹപ്പിറ്റേന്ന് നവവധുവിന്റെ 30 പവന്റെ കാണാതായ ആഭരണങ്ങള്‍ കണ്ടെത്തി  (3 hours ago)

കൂട്ടുകാരന്റെ മകനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി  (3 hours ago)

തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാർ....ദൗത്യം പൂര്‍ണലക്ഷ്യം നേടി എന്ന് പ്രതിരോധ മന്ത്രി  (3 hours ago)

സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ 21കാരന്‍ മുങ്ങിമരിച്ചു  (4 hours ago)

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends