സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ 21കാരന്‍ മുങ്ങിമരിച്ചു

പതങ്കയം വെളളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസാണ് (21) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു റമീസ്. അഞ്ച് ബൈക്കുകളിലായി പത്ത് പേരാണ് കടലുണ്ടിയില്‍ നിന്ന് കോഴിക്കോട് എത്തിയത്.
തുടര്‍ന്ന് കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. യുവാവിനെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha