ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാറിടിച്ച് ചികിത്സയിലിരിക്കെ മരിച്ചു

മംഗളൂരുവിലെ ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് (67) കാറിടിച്ച് പരിക്കേറ്റതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. റോഡരികില്‍ നില്‍ക്കുമ്പോഴാണ് ഞായറാഴ്ച അപകടം സംഭവിച്ചത്.
ഉഡുപ്പി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സംസ്ഥാന വനിത കോണ്‍ഗ്രസ് സെക്രട്ടറി, ഷിര്‍വ ഗ്രാമപഞ്ചായത്ത് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha