പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 14 മരണം... ആറു പേര്‍ ചികിത്സയില്‍

പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായി പഞ്ചാബ് അധികൃതര്‍ . മദ്യം നല്‍കിയ ആളടക്കം നാലുപേരെ പൊലീസ് പിടികൂടി.
മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് മദ്യം കഴിച്ചവര്‍ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. വ്യാജമദ്യത്തിന്റെ പ്രധാന വിതരണക്കാരനായ പ്രഭ്ജീത് സിങ് എന്നയാളെ അറസ്റ്റ് ചെയ്തതായി അമൃത്സര്‍ എ.എസ്.പി പറഞ്ഞു.
"
https://www.facebook.com/Malayalivartha