ഭരണനേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം 15ന്

ഭരണനേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ മേഖലാ അവലോകന യോഗം 15ന് നടക്കും.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് യോഗം ചേരുക. ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, എന്തെങ്കിലും തടസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതും യോഗത്തില്‍ പരിഹരിക്കുന്നതാണ്. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് അദ്ധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അവലോകന യോഗത്തിന് മുന്നോടിയായി സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വിയുടെ അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.
ഓരോ ജില്ലയ്ക്കും ഓരോ രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കാനും തീരുമാനം. പ്രധാനവേദി, പാര്‍ക്കിംഗ്, ഫുഡ് കോര്‍ട്ട്, ടോയ്‌ലറ്റ് തുടങ്ങിയവയ്ക്കായി ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഹരിതച്ചട്ടം പാലിക്കാനും മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാനും നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha