കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ദമ്മാമില്‍ നിര്യാതനായി...

കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ദമ്മാമില്‍ നിര്യാതനായി. ഷാദുലിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന നരോത്ത് മുഹമ്മദലിയാണ് (56) മരിച്ചത്.
ഹൃദയാഘാതം വന്ന മുഹമ്മദലിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മുപ്പത് വര്‍ഷമായി ദമ്മാമില്‍ ജോലി ചെയ്തു വരികയാണ്. സാമൂഹിക മത സംഘടന രംഗത്ത് സജീവമായിരുന്നു.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി അല്‍ഖോബാര്‍ ഖബറിസ്ഥാനില്‍ മറവ് ചെയ്തു. ഭാര്യ ഷമീമ ചേക്കിനിക്കണ്ടി. ഹുസ്ന, ഹംന, ഹവ്വ എന്നിവര്‍ മക്കളാണ്.
"
https://www.facebook.com/Malayalivartha