കണ്ടെയ്നര്‍ ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട് കണ്ടെയ്നര്‍ ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി ജിഷ്ണുരാജാണ് (26) മരിച്ചത്. പാലക്കാട്ടെ മരുതറോഡിലാണ് അപകടമുണ്ടായത്. കഞ്ചിക്കോട് കിന്‍ഫ്രയിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു. അപകടത്തില്‍ പരിക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ പാലക്കാട് കഞ്ചിക്കോടിന് സമീപം കുരുടിക്കാട് ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha
























