കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ ചെറിയ കുമ്പളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ ചെറിയ കുമ്പളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്ക്. സാരമായി പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം നടന്നത്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന വൈറ്റ് റോസ് ബസ് എതിര്‍ ദിശയില്‍ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരെ സ്ഥലത്ത് ഗതാഗത തടസ്സമുണ്ടായി.
"
https://www.facebook.com/Malayalivartha