ജമ്മുകശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍...

ജമ്മുകശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സൗത്ത് കശ്മീരിലെ അവന്തിപ്പോരയിലെ ത്രാലില്‍ ആണ് ഏറ്റുമുട്ടല്‍. സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവാദികളെ നേരിടുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരവാദികള്‍ക്കെതിരെ സുരക്ഷാസേന നീക്കം തുടങ്ങിയത്. അവന്തിപ്പോരയിലെ ത്രാല്‍, നാദേര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് ജമ്മുകശ്മീര്‍ പോലീസ് എക്സില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭീകരവാദികളെ സുരക്ഷാസേന വളഞ്ഞുവെന്നാണ് സൂചനകളുള്ളത്.
48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. മെയ് 13 ന് ഷോപ്പിയാനില്‍ നടന്ന ഏറ്റമുട്ടലില്‍ മൂന്ന് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. കുല്‍ഗാമില്‍ വെച്ചാണ് ഭീകരവാദികളെ സുരക്ഷാസേന നേരിട്ടത്.
"
https://www.facebook.com/Malayalivartha