കൊച്ചി മെട്രോ ട്രെയിനിന്റെ ആദ്യ ട്രാക്കിനു മുകളില്‍കൂടിയുള്ള പരീക്ഷണ ഓട്ടം വിജയകരം

കേരളത്തിന് അഭിമാനനിമിഷം. കൊച്ചി മെട്രോ ട്രെയിന്‍ ആദ്യമായി ട്രാക്കിനു മുകളില്‍. പരീക്ഷണ ഓട്ടം വിജയകരം. മെട്രോ കോച്ചുകള്‍ കൊച്ചിയിലെ ആകാശവീഥിയിലൂടെ ഇന്നലെ ആദ്യമായി ഓടി. പരീക്ഷണ ഓട്ടം കണ്ട് ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. ആലുവയിലെ മുട്ടം യാര്‍ഡില്‍ നിന്ന് കളമശേരി വരെ രണ്ട് കിലോമീറ്റര്‍ ദൂരമായിരുന്നു മൂന്നുകോച്ചുകള്‍ ഘടിപ്പിച്ച റേക്കിന്റെ പരീക്ഷണ ഓട്ടം. അടുത്ത ദിവസങ്ങളില്‍ ഇടപ്പള്ളി വരെ നീളുന്ന പരീക്ഷണവും നടക്കുമെന്ന് ഡി.എം.ആര്‍.സി. അധികൃതര്‍ അറിയിച്ചു. 33 കെ.വി. വൈദ്യുതി ലൈനുകള്‍ ചാര്‍ജ് ചെയ്ത ട്രാക്കില്‍ നിന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ നിര്‍മാണതൊഴിലാളികളെയും മാറ്റിയിരുന്നു.
ഇന്നലെ വൈകിട്ട് 6.15നാണ് മെട്രോ റെയില്‍ കൂകിപ്പായാനുള്ള സിഗ്‌നല്‍ മുട്ടം യാര്‍ഡില്‍ തെളിഞ്ഞത്. യാര്‍ഡിലെ ഭൂനിരപ്പിലുള്ള പാളത്തില്‍ നിന്ന് മന്ദഗതിയില്‍ തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മെട്രോപാതയിലേക്ക് കോച്ച് നിരങ്ങി കയറി. മൂന്നു കോച്ചുകളിലും മുകളിലെ ട്രാക്കിലേക്ക് കയറിയതോടെ വേഗത മണിക്കൂറില്‍ 10 കിലോമീറ്ററായി. കളമശേരിയില്‍ എത്തി മടങ്ങാന്‍ അരമറിക്കൂറോളം സമയമെടുത്തു.
ആറ് മാസം തുടര്‍ച്ചയായി പരീക്ഷ ഓട്ടം നടത്തി വിജയിച്ചെങ്കിലേ സുരക്ഷാ അതോറിട്ടിയുടെ അംഗീകാരം ലഭിക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha