മലയാളത്തിന്റെ അതുല്യ പ്രതിഭ മോഹന്‍ലാലിന് ബുധനാഴ്ച 65-ാം പിറന്നാള്‍....

ആശംസകളുമായി സിനിമാലോകം ... മലയാളത്തിന്റെ അതുല്യ പ്രതിഭ മോഹന്‍ലാലിന് ബുധനാഴ്ച 65-ാം പിറന്നാള്‍. മോഹന്‍ലാലും ഭാര്യയും സുചിത്രയും തായ്‌ലന്‍ഡിലാണുള്ളത്. എംപുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ വമ്പന്‍ വിജയം നേടിയ ആവേശത്തില്‍ പ്രിയനടന്റെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തിരക്കിലാണ് ആരാധകര്‍.
മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമാണ് കടന്നുപോകുന്നത്, സമീപകാല ട്രെന്‍ഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ വമ്പന്‍ വിജയങ്ങള്‍ നേടി മുന്നേറി.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മലയാളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പണം വാരി ചിത്രമായി. 265 കോടി രൂപ ആഗോള കളക്ഷനും 325 കോടി രൂപ ആഗോള ബിസിനസില്‍ എമ്പുരാന്‍ സ്വന്തമാക്കി.
ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിച്ച സിനിമയെന്ന റെക്കോര്‍ഡും എമ്പുരാന്‍ സ്വന്തമാക്കി .
"
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ബോക്‌സോഫിസില്‍ വമ്പന്‍ വിജയമാണ് കൊയ്തത്. 200 കോടി കടന്ന അഞ്ച് ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് 'തുടരും'. മിന്നുന്ന പ്രകടനമാണ് തുടരും എന്ന സിനിമയില്‍ മോഹന്‍ലാല്‍ കാഴ്ചവെച്ചത്.
അതേസമയം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന 'ഹൃദയപൂര്‍വ്വം' ആണ് ഏറ്റവും ഒടുവില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ആശംസകളുമായി സിനിമാലോകം
https://www.facebook.com/Malayalivartha