കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ 3 പൂര്‍ണ്ണമായും മുങ്ങിത്താഴ്ന്ന നിലയില്‍..

തീരത്ത് ജാഗ്രത .... കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ 3 പൂര്‍ണ്ണമായും മുങ്ങിത്താഴ്ന്നു. കപ്പല്‍ മുങ്ങിത്തുടങ്ങിയതോടെ അല്‍പ്പ സമയം മുമ്പ് ക്യാപ്റ്റനെയും എന്‍ജിനീയര്‍മാരെയും മാറ്റിയിരുന്നു.
കപ്പല്‍ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേര്‍ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുജാതയിലാണ് രക്ഷപ്പെട്ടത്. റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ തുടര്‍ന്ന ക്യാപ്റ്റനെയും രണ്ട് എന്‍ജിനീയര്‍മാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയിരിക്കുന്നത്.
കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തീരത്തടിയുകയാണെങ്കില്‍, എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടേക്കാമെന്നതാണ് സാധ്യതയായി കെഎസ്ഡിഎംഎ പറയുന്നത്.
സംസ്ഥാനത്തെ തീരദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അപകടകരമായ നില കാണുന്നില്ലെങ്കിലും തീരത്ത് ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞാല്‍ ആളുകള്‍ തൊടരുതെന്ന് ഇന്നലെ അപകടമുണ്ടായപ്പോള്‍ തന്നെ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞാല്‍ ആരും അടുത്തേക്ക് പോകരുത്. 112 ലേക്ക് ഉടന്‍ വിളിച്ച് വിവരം പറയാനാണ് നിര്‍ദ്ദേശമുള്ളത്.
"
https://www.facebook.com/Malayalivartha