ആ കുരുന്നിനെ ഒന്നര വർഷത്തോളം കൊച്ചച്ചൻ പീഡിപ്പിച്ചത് മയങ്ങാൻ മരുന്ന് കൊടുത്തോ..?

അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നരവയസുകാരിയെ ഓർത്ത് വിലപിക്കാത്ത മലയാളികളില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ട് പുറത്തുവന്നതോടെയാണ് ചെറിയച്ഛനാല്‍ ഒന്നരവര്‍ഷത്തോളം ആ കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വിവരം പുറംലോകമറിയുന്നത്. കൊല്ലപ്പെടുന്നതിന്റെ അന്നുപോലും അയാള്‍ ആ കുരുന്നിനെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിന് മുന്നില്‍ സമ്മതിച്ചു. തുടക്കത്തില്‍ കുട്ടിയുടെ മരണത്തേക്കുറിച്ച് വിലപിച്ച പ്രതിക്ക് മുന്നില്‍ പോലീസ് തെളിവുകള്‍ നിരത്തിയതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് അബദ്ധം പറ്റിയെന്നുപറഞ്ഞ് കുറ്റസമ്മതം നടത്തുകയായിരുന്നു.
അവൾക്കേറ്റവും പ്രിയ്യപ്പെട്ട, ഏറ്റവും വിശ്വസിച്ച ചെറിയച്ഛൻ തന്നെയായിരുന്നു കുരുന്നുശരീരത്തെ കാമാസക്തിയോടെ സമീപിച്ചത്. ''അബദ്ധം പറ്റിയതാണ് എന്നായിരുന്നു സ്വന്തം ജ്യോഷ്ഠന്റെ മൂന്നരവയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചതിനേക്കുറിച്ച് കുറ്റസമ്മതം നടത്തിയ പ്രതിയുടെ വാക്കുകൾ. അറസ്റ്റിലായ പ്രതിക്ക് കൂടുതലും സൗഹൃദം കൊച്ചുകുട്ടികളോണ്ടായിരുന്നു. പ്രദേശത്ത് പ്രതി കൂടുതലും കൂടെ കൊണ്ടു നടന്നതും കുട്ടികളെയാണ്. കുട്ടികൾക്ക് മധുരം വാങ്ങി നൽകലും കളിപ്പാട്ടങ്ങൾ നൽകലുമാണ് ഇയാളുടെ രീതി. ഇയാളൊരു പീഡോഫിലിക്’ ആണെന്ന് പോലീസ് കണ്ടെത്തിയതോടെ മറ്റു കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നതിലും പ്രാഥമിക അന്വേഷണം നടത്തുകയാണ് പോലീസ് ഇപ്പോൾ.
ഭർത്താവിനോടും ഭർത്താവിൻ്റെ വീട്ടുകാരോടും കടുത്ത ദേഷ്യമുണ്ടായിരുന്നു കുട്ടിയുടെ അമ്മയ്ക്ക്. ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ പറയുന്നത്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും, മക്കളുടെ കാര്യം പോലും നോക്കാൻ പ്രാപ്തിക്കുറവുണ്ടായിരുന്നുന്നെന്നും ആണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുട്ടിയുടെ ആയക്ക് നേരെ സൈബർ ആക്രമണം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. അതായത് കുട്ടികളുമായുള്ള ഇവരുടെ ബോണ്ടിങ് കുറവായിരുന്നു അതുകൊണ്ടാണ് ഇത്തരത്തിൽ വീടിനുള്ളിൽ പീഡനം നേരിട്ടിട്ടും ആ കുട്ടിയുടെ പെരുമാറ്റത്തിൽ നിന്ന് അത് കണ്ടെത്താൻ കഴിയാത്തത് എന്നതരത്തിലൊക്കെ ആയിരുന്നു സൈബർ ആക്രമണം.
എന്നാൽ അവർ കുറച്ച് കാര്യങ്ങൾ പറയുന്നുണ്ട്. കളിയും ചിരിയുമായി സജീവമായിരുന്നു കൊല്ലപ്പെട്ട മൂന്നര വയസ്സുകാരി. കുട്ടി മിടുക്കിയായിരുന്നെന്ന് അങ്കണവാടി ജീവനക്കാർ പറയുന്നു. ആരോടും വഴക്കിടില്ല. എല്ലാവരോടും സൗഹൃദമാണ്. കളിയും ചിരിയുമായി നിറഞ്ഞു നിൽക്കും. ഉച്ച ഭക്ഷണത്തിനുശേഷം ഉറങ്ങും. പിന്നീട് അമ്മയെത്തി കൂട്ടിക്കൊണ്ടുപോകും. വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ആർക്കും അറിവില്ലായിരുന്നു. ഇവിടെ ശ്രദ്ധേയമായ ചില സംശയങ്ങൾ ഉയരുന്നുണ്ട്.
കൊച്ചിനെ മയങ്ങാൻ മരുന്ന് വല്ലതും കൊടുത്തോ എന്ന് അനേഷിക്കണം... കാരണം കൊച്ചു ഒരിക്കലും കൊച്ചച്ഛനെ പേടിച്ചിരുന്നില്ല..... ഒരു അയൽക്കാരൻ പറയുന്നുണ്ട് കുഞ്ഞിനെ അമ്മയുടെ കൂടെ ഇടപഴകാൻ ഈ കൊച്ചച്ഛൻ ശ്രമിച്ചിരുന്നില്ല എന്ന്... അമ്മയെ നിന്നും അകറ്റി അമ്മയെ പേടിക്കുന്ന രീതിയിൽ ആക്കി.... ചിലപ്പോൾ അമ്മയുമായി അടുത്തുകഴിഞ്ഞാൽ ഇക്കാര്യം പുറത്ത് പറയുമെന്ന് കരുതിയാകണം കുഞ്ഞിനെ പരമാവധി അമ്മയിൽ നിന്ന് അകറ്റാൻ ശ്രമം നടന്നത്.
https://www.facebook.com/Malayalivartha