ഗുരുതരാവസ്ഥയിലായിരുന്ന അച്ഛൻ മരിച്ചു: മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ അറസ്റ്റിലായ കൊച്ചച്ചന് രണ്ടുമണിക്കൂർ സമയമനുവദിച്ചു...

അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബന്ധുവിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ പുലർച്ചെ മരിച്ച പിതാവിൻ്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രതിക്ക് രണ്ടുമണിക്കൂർ സമയമനുവദിച്ചു. അന്വേഷണസംഘത്തലവൻ പുത്തൻകുരിശ് ഇൻസ്പെക്ടർ എൻ. ഗിരീഷ് മൂവാറ്റുപുഴ അഡീഷണൽ സ്പെഷൽ (പോക്സോ) കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ജഡ്‌ജി ജി. മ ഹേഷ് മൂന്നു ദിവസം പോലീസ് കസ്‌റ്റഡി അനുവദിച്ചത്. നാളെ വൈകിട്ട് 4.30-ന് കോടതിയിൽ ഹാജരാക്കണം.
പ്രതിക്കുവേണ്ടി അഭിഭാഷകരാരും ഹാജരായില്ല. പ്രതിയുടെ പിതാവ് ഇന്നലെ പുലർച്ചെ മരിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ പ്രതിയെ വീട്ടിലെത്തിച്ച് മരണാനന്തരച്ചടങ്ങിൽ പങ്കെടുപ്പിക്കാൻ രണ്ടുമണിക്കൂർ കോടതി അനുവദിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ അമ്മയേയും ലൈംഗികപീഡനത്തിന് അറസ്റ്റിലായ ബന്ധുവിനേയും ഒന്നിച്ച് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
കുട്ടി പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 20 മണിക്കൂർ മുൻപ് ആണെന്നാണ് റിപ്പോർട്ട്. ഫോറൻസിക് സർജൻ ആണ് വിവരം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ സംസ്കാരത്തിനുശേഷം പോലീസ് ഇയാളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. പീഡനം നടന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് ഇയാൾ മാത്രം എന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറൻസിക് പരിശോധയ്ക്ക് അയച്ചു...
https://www.facebook.com/Malayalivartha