വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാൻ സെല്ലിലെ ശുചി മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു; മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിൽ

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാൻ സെല്ലിലെ ശുചി മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. അഫാന് ഗുരുതരമായ നിലയിൽ ഫിക്‌സ് വന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. നിലവില്‍ മെഡിക്കല്‍ കോളേജ് എംഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാൻ ജീവൻ നിലനിർത്തുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിലെ യു ടി ബ്ലോക്കിൽ ആയിരുന്നു അഫാൻ കഴിഞ്ഞത് . 11 കാലോടെ പ്രതിക്ക് ടോയിലെറ്റിൽ പോവണമെന്ന് ആവശ്യപ്പട്ടു . പിന്നാലെ ജയിൽ വാർഡൻ ടോയിലെറ്റിലേക്ക് കൊണ്ട് പോയി . ശുചി മുറിയിൽ വച്ച് ഉടുത്തിരുന്ന മുണ്ട് എടുത്ത് അഫാൻ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
വാർഡൻ ഇത് ശ്രദ്ധയിൽപ്പെടുകയായിരുന്നു .കടുത്തസുരക്ഷയോട് കൂടയാണ് അഫാനെ താമസിപ്പിച്ചിരുന്നത്. അസാധാരണമായ ചില ശബ്ദം കേട്ടെത്തിയ ജയിൽ ഉദ്യോഗസ്ഥനാണ് ആത്മഹത്യാശ്രമം കണ്ടത്
വാതില്‍ തുറക്കാന്‍ വൈകി തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് അഫാനെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡന്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha