UT B ബ്ലോക്കില്‍ അഫാന്‍ പ്ലാനിട്ടത് ഇങ്ങനെ ? അവന്റെ നാടകം പൊളിച്ചടുക്കി

ഞാന്‍ ചാകും സാറെ...ആരൊക്കെ കാവല്‍ നിന്നാലും ഞാന്‍ ചാകും. വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ സെല്ലില്‍ നിരന്തരം ഉരുവിട്ടുകൊണ്ടിരുന്നത് ചാകുമെന്ന വാക്കുകളായിരുന്നു. സെല്ലില്‍ തൂങ്ങി മരിക്കാന്‍ അഫാന്‍ നീക്കം നടത്തിയെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഞായറാഴ്ച 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയത്. അഫാനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അഫാന്റെ സെല്ലിന് മു്‌നനില്‍ കനത്ത സുരക്ഷയാണ് ജയില്‍ അധികൃതര്‍ ഒരുക്കിയിരുന്നത്. നിരന്തരം പോലീസ് ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളും ബഹളങ്ങളും ഉണ്ടാക്കാതെ അഫാന്‍ മര്യാദക്കാരനായി വരികയായിരുന്നു. ഇതോടെ സുരക്ഷ കുറയ്ക്കുകയും ചെയ്തിരുന്നു. ഈ തക്കത്തിലാണ് ആത്മഹത്യാശ്രമം നടത്തിയിരിക്കുന്നത്.
ജയിലധികൃതരെ വീണ്ടും വീണ്ടും കബളിപ്പിക്കുകയാണ് അഫാന്‍. പോലീസുകാരുടെ ശ്രദ്ധ തന്നില്‍ നിന്ന് ഒഴിവായി കിട്ടുന്നതിനാണ് ഇടക്കാലത്ത് നല്ലവനായ ഉണ്ണി കളിച്ചത്. പിതാവ് റഹിം പറഞ്ഞിരുന്നു അഫാനെ ഇനി ഒരിക്കലും എനിക്ക് കാണണ്ട. ഇങ്ങനെയൊരു മകന്‍ എനിക്കില്ലെന്ന്. എന്നാല്‍ ഉമ്മ ഷെമീനആ ദ്യമൊന്നും അഫാനെ തള്ളിപ്പറഞ്ഞിരുന്നില്ല. മകനെ കാണമെന്ന വാശി ആയിരുന്നു. എന്നാല്‍ ഓടുക്കം ഷെമീനയും മകനെ കാണാന്‍ ആഗ്രഹിക്കുന്നില്ല ഇളയമകന്‍ അഫ്‌സൊ കൊന്നത് പൊറുക്കാനാകില്ലെന്ന് വ്യക്തമാക്കി. ഉമ്മ തള്ളിപ്പറയുമെന്ന് അഫാന്‍ കരുതിയില്ല. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട അഫാന്‍ ഒടുവില്‍ ആത്മഹത്യയ്ക്ക് തന്നെ നീക്കം നടത്തുകയായിരുന്നോ. അതോ രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുകയാണോ. ആത്മഹത്യക്ക് ശ്രമിച്ചാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് അഫാനറിയാം. ഈ ഗ്യാപ്പില്‍ രക്ഷപ്പെടാന്‍ ഒരു പഴുത് തേടുകയാണോ അഫാന്‍. ഉമ്മ ചത്തില്ല സാറെ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞതും അഫാന്‍ തന്നെയാണ്. അഫാന്റെ മാനസിക നില എന്താണെന്ന് ജയിലധികൃതര്‍ക്കും പിടികിട്ടുന്നില്ല.
യുടി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാന്‍ നിലവില്‍ പൂജപ്പുര ജയിലില്‍ വിചാരണത്തടവുകാരനാണ്. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തല്‍. താനും ജീവനൊടുക്കുമെന്ന് അഫാന്‍ നേരത്തെ ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അഫാനെ പ്രത്യേക നിരീക്ഷണമുള്ള യുടിബി ബ്ലോക്കില്‍ താമസിപ്പിച്ചതും ഒപ്പം മറ്റൊരാളെയും താമസിപ്പിച്ചത്. വലിയ കടബാധ്യത മൂലമുള്ള ബന്ധുകളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്നായിരുന്നു അഫാന്‍ പറഞ്ഞിരുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞുള്ള സുരക്ഷാ ക്രമീകരണമോ നിരീക്ഷണമോ അഫാന് ഉണ്ടായിരുന്നില്ല. ഇതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായി മാറിയത്.
നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പൊലീസ് ആദ്യ കുറ്റപ്പത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. പ്രതി അഫാന്റെ പിതൃമാതാവ് സല്‍മാ ബീവിയെ (91) കൊലപ്പെടുത്തിയ സംഭവത്തിലാണ് നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഫാന്റെ സഹോദരന്‍ അഹ്‌സാന്‍, പെണ്‍ സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ അബ്ദുല്‍ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. പാങ്ങോടുള്ള മുത്തശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയാണ് അഫാന്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മറ്റ് നാലുപേരെക്കൂടി കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പാങ്ങോട് സി.ഐ ജിനേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്ത ദിവസമാണ് അഫാന്റെ ആത്മഹത്യാ ശ്രമം. കോടതിയില്‍ പോകാതിരിക്കാനുള്ള അടവാണോ ഇതെന്ന സംശയവും ഉണ്ട്. പിതാവ് റഹിമിനെയും ബന്ധുക്കളെയും കാണാതിരിക്കാന്‍ നടത്തിയ നീക്കം. ഏതായാലും അഫാന്‍ കാരണം പൊല്ലാപ്പിലായത് ജയില്‍ അധികൃതര്‍
https://www.facebook.com/Malayalivartha