അഫാന്റെ മൊഴിയെടുക്കാൻ ഡോക്ടറുടെ സഹായം തേടി പോലീസ്; വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ തുടരുന്ന അഫാന് ഇടയ്ക്കിടെ ഫിക്സ് വരുന്നതായി ഡോക്ടർ...

പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണാ തടവുകാരനായി കഴയവേ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില ഗുരുതരാമെന്ന് റിപ്പോർട്ടുകൾ. തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ അളവ് കുറഞ്ഞിട്ടുണ്ട്. എങ്കിലും പ്രതിയുടെ വയസ് കണക്കിലെടുത്ത് ഇപ്പോഴത്തെ അപകട നില തരണം ചെയ്യനുള്ള സാധ്യത കൂടുതലാണ്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രതി ആശുപത്രിയിൽ കഴിയുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഈ സംഭവം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഫോൺ വിളിക്കാനായി പുറത്തേയ്ക്ക് പോയപ്പോൾ ഉണങ്ങാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദോഗസ്ഥരടക്കം ഓടിക്കൂടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ പ്രതികളുടെ മെന്റൽ സ്റ്റെബിലിറ്റി നേരെയാകാനായി ടിവി കാണിക്കുന്ന പതിവുണ്ട്. ഒരു സെല്ലിൽ ഒറ്റയ്ക്കായിരുന്നു കിടന്നത്. ടിവി കാണിക്കാനായി പുറത്തിറക്കി. തുടർന്നാണ് സംഭവം. ജയിൽ ഉദ്യോഗസ്ഥൻ മാറിയ സമയത്ത് ശുചിമുറിയിൽ പോയി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇടയ്ക്കിടെ ഫിക്സ് വരുന്നതായി ഡോക്ടർമാർ പറയുന്നുണ്ട്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കി എങ്കിലും വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചതിനെ തുടർന്നാണ് അഫാനെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്.
വാർഡൻ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകാനായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. അഫാന് ഗുരുതരമായ നിലയിൽ ഫിക്‌സ് വന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
രാവിലെ 11 മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെയാണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുമ്പും അഫാൻ ഇത്തരത്തിൽ ആത്മഹത്യാശ്രമം നടത്തിയിരുന്നു. അത് തെളിവെടുപ്പിന് മുമ്പായി സംഭവിക്കുകയായിരുന്നു. ശുചിമുറിയുടെ ചെറിയ തിട്ടയില്‍ നിന്ന് ചാടുകയും കാലിന് പരുക്കേറ്റതായി അഭിനയിക്കുകയും ചെയ്തു. നടക്കാന്‍ പറ്റില്ലെന്ന് പൊലീസുകാരോടു പറഞ്ഞു.
ശുചിമുറിയില്‍ പോകാന്‍ വിലങ്ങഴിച്ചപ്പോഴായിരുന്നു സംഭവം. പിന്നീട് തലകറങ്ങി വീണതെന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ അഫാന്‍ ഡോക്ടറോട് പറഞ്ഞു. തനിക്ക് ജീവിക്കണ്ടേ എന്നും, താനും ജീവനൊടുക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥരോട് അഫാൻ പറഞ്ഞിരുന്നു. ഇതേ തുടർന്ന് കനത്ത സുരക്ഷയും, നിരീക്ഷണവും ഒക്കെ ഏർപ്പെടുത്തിയിരുന്നു. അഫാന്റെ മൊഴിയെടുക്കാൻ പോലീസ് ഡോക്ടറുടെ സഹായം തേടിയിട്ടുണ്ട്. പക്ഷെ വെന്റിലേറ്ററിലായതുകൊണ്ടു മൊഴി എടുക്കാൻ കഴിയില്ലെന്നാണ് ഡോക്ടർ അറിയിച്ചത്.
https://www.facebook.com/Malayalivartha