കടമ്മനിട്ടയില്‍ പതിനേഴു വയസ്സുകാരിയെ മുത്തച്ഛന്റെ മുന്നില്‍ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

കടമ്മനിട്ടയില്‍ പതിനേഴു വയസ്സുകാരിയെ മുത്തച്ഛന്റെ മുന്നില്‍ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സജിലിന് (29) ജീവപര്യന്തം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയും ചെയ്തു. പത്തനംതിട്ട അഡീഷനല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
പിഴത്തുകയില്‍ 2 ലക്ഷം രൂപ വീതം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷവും 3 മാസവും അധികതടവ് അനുഭവിക്കണം.
എട്ടു വര്‍ഷം മുന്‍പാണ് കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയില്‍ വീട്ടില്‍ ശാരികയെ അയല്ക്കാരന് കൂടിയായ പ്രതി കല്ലേലിമുക്ക് തെക്കുംപറമ്പില്‍ വീട്ടില്‍ സജില്‍ കൊലപ്പെടുത്തിയത്. 2017 ജൂലൈ 14ന് ശാരികയുടെ മുത്തച്ഛന്റെ വീട്ടില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
തനിക്കൊപ്പം ഇറങ്ങി വരണമെന്ന് പ്രതി ശാരികയോട് ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതോടെ നേരിട്ടെത്തിയ പ്രതി കയ്യില്‍ കരുതിയ പെട്രോള്‍ ശാരികയുടെ തലയിലേക്ക് ഒഴിച്ച ശേഷം വീടിന്റെ വാതിലില്‍ കത്തിച്ചുവച്ചിരുന്ന മെഴുകുതിരി ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























