Widgets Magazine
02
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അധ്യാപികയുടെ മരണം: മറ്റൊരു വാഹനം ഇടിച്ചല്ല അപകടമുണ്ടായതെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം... അന്വേഷണം ഊര്‍ജ്ജിതമാക്കി


സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടയില്‍ താഴെ വീണ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം


സമ്മേളനം തുറിപ്പ് ഗുലാന്‍.. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ 6 പരാതികള്‍, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കുന്നു


ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ...ഒറ്റ ദിവസം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍...


പാലക്കാട് കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അധ്യാപികയ്ക്ക് ദാരുണാന്ത്യം

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സജ്ജമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

25 MAY 2025 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കല്യാണത്തിന് പൊളിറ്റിക്സ് ഇല്ലല്ലോ; കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എംപിയെ വളഞ്ഞ് മാധ്യമങ്ങൾ

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ്  സജ്ജമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവില്‍ വന്നു. എണ്ണായിരത്തില്‍ അധികം വോട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസും യു.ഡി.എഫും സുസജ്ജമാണ്. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളുടെയും പരിപാടികള്‍ നടന്നു.

ഏത് സമയത്ത് തിരഞ്ഞെടുപ്പ് നടന്നാലും നേരിടാന്‍ യു.ഡി.എഫ് തയാറാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഇന്ന് ഞായര്‍ ആണെന്നതിന്റെ പ്രശ്‌നം മാത്രമെയുള്ളൂ. സാധാരണയായി 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അതില്‍ കാലതാമസമുണ്ടാകില്ല. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്.

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. യു.ഡി.എഫില്‍ നിന്നും നഷ്ടപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. പി.വി അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. അത് എങ്ങനെയാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും.

എല്ലാവരുമായും സംസാരിച്ച് തീരുമനം പ്രഖ്യാപിക്കാന്‍ യു.ഡി.എഫ് നേതൃത്വം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂരില്‍ എം.എല്‍.എ ആയിരുന്ന അന്‍വറിന്റെ സാന്നിധ്യം യു.ഡി.എഫിന് ഗുണം ചെയ്യും. അന്‍വര്‍ യു.ഡി.എഫുമായി പൂര്‍ണമായും സഹകരിക്കും. യു.ഡി.എഫിനൊപ്പം അന്‍വറുമുണ്ടാകും. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ത്ഥിക്കും പിന്തുണ നല്‍കുമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ എന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്.



യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില് മാധ്യമങ്ങള്‍ക്ക് വലിയ സ്‌കോപ് ഉണ്ടെന്നു തോന്നുന്നില്ല. കോണ്‍ഗ്രസ് വേഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത് സി.പി.എം സ്ഥാനാര്‍ത്ഥി ആരാണെന്നും അയാള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണോ അതോ സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണോ മത്സരിക്കുന്നത്, ബി.ജെ.പി സ്ഥാനാര്‍ത്ഥി ആരാണെന്നാണ്. നിങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മാത്രമാണ് നടക്കുന്നത്. മറ്റു രണ്ടു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് അറിയാനും ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. നിങ്ങള്‍ കോണ്‍ഗ്രസിലെ കുഴപ്പം നോക്കി നടക്കുകയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാനാകില്ല. പാലക്കാട് ഉണ്ടായതു പോലുള്ള ഗതികേടാണ് സി.പി.എമ്മിന് നിലമ്പൂരിലും ഉണ്ടാകുന്നതെങ്കില്‍ അത് ആവര്‍ത്തിക്കട്ടെ. പലാക്കാട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവരുടെ സ്ഥാനാര്‍ത്ഥിയെ തീരുമനിക്കുന്നത് അവര്‍ക്ക് വിട്ടു കൊടുക്കുകയാണ്. ഒരു കുഴപ്പവും കോണ്‍ഗ്രസില്‍ ഇല്ല. കഴിഞ്ഞ തവണ പാലക്കാട് കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടാക്കിയവര്‍ പോയ വഴി കണ്ടല്ലോ? അഞ്ചിരട്ടിയായാണ് ഭൂരിപക്ഷം വര്‍ധിച്ചത്. ആ സ്ഥാനാര്‍ത്ഥിക്ക് പോസ്റ്റിങ് കിട്ടിയത് നല്ലകാര്യം. തോമസ് ഐസക്കിനോട് പിണറായി വിജയന് ഇത്രയും വിരോധമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.

9 വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത ഈ സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ യു.ഡി.എഫ് വിചാരണ ചെയ്യും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പ്രതീകമായി നിലമ്പൂരിലെ ജനങ്ങള്‍ നില്‍ക്കും. ഈ സര്‍ക്കാരിനെ ജനങ്ങളുടെ മനസാക്ഷിക്ക് മുന്നില്‍ വിചാരണ ചെയ്യും. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കും. ആദ്യം മലപ്പുറത്താണല്ലോ ദേശീയപാത തകര്‍ന്നു വീണത്. ഇപ്പോള്‍ അത് എല്ലാ ജില്ലകളിലുമായിട്ടുണ്ട്. അതെല്ലാം ചര്‍ച്ചയാകും.

ഉപതിരഞ്ഞെടുപ്പുകളില്‍ സാധാരണയായി ദേശീയ നേതാക്കള്‍ എത്താറില്ല. എന്നാല്‍ നിലമ്പൂര്‍ സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രിയങ്കാഗാന്ധിയെ പ്രചരണത്തിന് എത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എ.ഐ.സി.സിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഭൂരിപക്ഷം പ്രവചിക്കാനൊന്നും സമയമായില്ല. ബൂത്തുതലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ലഭിച്ച ശേഷം അതേക്കുറിച്ച് പറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ കേരളത്തില്‍ മഴ വീണ്ടും സജീവമാകാന്‍  (29 minutes ago)

ഒളിവിൽ പോയി  (1 hour ago)

ള്ളറ്റ് പ്രൂഫ് ട്രെയിനിൽ  (1 hour ago)

വാഹനം ഇടിച്ചതിന്റെ തെളിവുകള്‍ ലഭിച്ചില്ല...  (1 hour ago)

ഓണാഘോഷത്തിനിടെ നിയമസഭയിൽ മരണം..! നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ച് ജീവനക്കാരൻ  (1 hour ago)

പൊലീസിനെതിരെ കുടുംബം  (1 hour ago)

വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടയില്‍ താഴെ വീണ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

ഡാ തന്തേ..!നീ ചാക്...! അച്ഛന്റെ നെഞ്ചാംകൂട് ഇടിച്ച് തകർത്ത് മകൻ അച്ഛൻ മരിച്ചു..!  (2 hours ago)

ജീവിക്കും നിരവധി പേരിലൂടെ  (2 hours ago)

കേരളീയ വേഷത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം  (2 hours ago)

48 മണിക്കൂർ  (2 hours ago)

വാഹനങ്ങള്‍ക്ക് ഒരടിപോലും നീങ്ങാന്‍ കഴിയാത്തത്ര തടസ്സം...  (2 hours ago)

നിങ്ങളുടെ ഇന്നത്തെ ഫലം  (2 hours ago)

ബി അശോകിന് പിന്നിൽ സി പി ഐ ?റിപ്പോർട്ട് കൃഷിമന്ത്രിയുടെ അറിവോടെ : സർക്കാർ പ്രതിസന്ധിയിൽ  (2 hours ago)

കാല്‍വഴുതി വീണ് ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു...  (2 hours ago)

Malayali Vartha Recommends