ഹോംനഴ്സിന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്നു വയോധികൻ മരിച്ചു.. നഗ്നനാക്കി നിലത്തിട്ട് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്..സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു..

ഭൂമിയിലെ മാലാഖമാരാണ് നേഴ്സുമാർ എന്ന് പറയും . എന്നാൽ ഇപ്പോൾ വരുന്ന വാർത്ത അതിന്റെ വിപരീതമാണ് . പത്തനംതിട്ടയിൽ ഹോംനഴ്സിന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്നു വയോധികൻ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിളളയാണ് (59) ഇന്ന് രാവിലെ മരിച്ചത്. അൽഷിമേഴ്സ് രോഗിയായിരുന്ന വയോധികനെ ഒരു മാസം മുമ്പാണ് ഹോംനഴ്സ് വിഷ്ണു അതിക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ശശിധരൻ പിളളയെ നഗ്നനാക്കി നിലത്തിട്ട് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.ഏപ്രിൽ 25നായിരുന്നു സംഭവം. ഇതിനുശേഷം ശശിധരൻ പിളള വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശശിധരൻ പിളളയെ ആക്രമിച്ച വിവരം പുറത്തുവന്നതിനു പിന്നാലെത്തന്നെ വിഷ്ണുവിനെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോൾ റിമാൻഡിലാണ്. ഇന്ന് ഉച്ചയോടെ വിഷ്ണുവിനെതിരെ കൂടുതൽ പരാതി നൽകുമെന്ന് ശശിധരൻ പിളളയുടെ കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുൻ ബിസ്എഫ് ജവാനാണ് ശശിധരൻ പിളള. അടൂരിലുളള ഏജൻസി വഴിയാണ് അദ്ദേഹത്തെ പരിചരിക്കാനായി ഹോം നഴ്സിനെ വച്ചത്. ബന്ധുക്കൾ തിരുവനന്തപുരം പാറശാലയിലാണ് താമസം.ശശിധരന് പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകള്‍ സ്ഥലത്തില്ല. ഇതേ തുടര്‍ന്നാണ് അള്‍ഷിമേഴ്സ് രോഗിയായ ശശിധരന് പിള്ളയെ പരിചരിക്കാന്ഹോംനഴ്സായ വിഷ്ണുവിനെ നിയമിച്ചത്. വീട്ടില്‍ അവശനിലയില്‍ ശശിധരന് പിള്ളയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്.തഞ്ചാവൂരിൽ അധ്യാപികയായ ഭാര്യ, ഹോംനഴ്സിനെ വിളിച്ചപ്പോൾ കേട്ട അസ്വാഭാവികശബ്ദമാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് അയൽക്കാരെ പറഞ്ഞുവിട്ടപ്പോഴാണ് സംഭവം കണ്ടത്.
https://www.facebook.com/Malayalivartha
























