കേരള തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം..ആയുധങ്ങൾ സൂക്ഷിക്കുന്ന ചെറിയ ലോഹനിർമിത പെട്ടി.. തൃശൂർ ചാവക്കാട്ടെ തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് കണ്ടെത്തി..കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പെട്ടി സൂക്ഷിച്ചിട്ടുണ്ട്..

കേരള തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം . സംശയാസ്പദമായി എന്ത് വസ്തുക്കൾ കരയ്ക്കടിഞ്ഞാലും അതിൽ തൊടരുത് ഉടനെ പോലീസിനെ അറിയിക്കണം എന്നാണ് നിർദ്ദേശം . കാരണം വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട് കണ്ടെയ്‌നറുകള്‍ കൂട്ടത്തോടെ കടലില്‍ പതിച്ചിരിക്കുകയാണ് . . കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്.
കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിച്ചിരിക്കുന്നത് . ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അപകടരമായ ഗുഡ്സ്, എണ്ണ എന്നിവയാണ് കണ്ടെയ്നറിനുള്ളിലെന്നാണ് വിവരം. സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുതെന്നും വിവരം പൊലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇത് അടിയാണ് സാധ്യതയുള്ള തീരമേഖലകളിൽ എല്ലാം തന്നെ അതീവ ജാഗ്രതയാണ് പോലീസ് നടത്തുന്നത് . അതിനിടയിൽ ഇപ്പോൾആയുധങ്ങൾ സൂക്ഷിക്കുന്ന ചെറിയ ലോഹനിർമിത പെട്ടി തൃശൂർ ചാവക്കാട്ടെ തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് കണ്ടെത്തി. കടലിൽ വല വീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികളാണ് തീരത്തടിഞ്ഞ നിലയിൽ പെട്ടി കണ്ടെത്തിയത്. ഇവർ പൊലീസിനെയും കടപ്പുറം മുനക്കക്കടവ് തീരദേശ പൊലീസിനെയും വിവരമറിയിച്ചു. അര അടി വീതിയും ഒരടിയോളം നീളവുമുള്ള ചെറിയ പെട്ടിയാണ് കണ്ടെത്തിയത്.കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പെട്ടി സൂക്ഷിച്ചിട്ടുണ്ട്. നേവി, കോസ്റ്റൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ എന്നിവരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വലിയ കപ്പലുകളിലെ സുരക്ഷാവിഭാഗത്തിൽ ഇത്തരത്തിലുളള പെട്ടികൾ ഉപയോഗിക്കാറുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നുത്. റൈഫിൾ തിരകൾ സൂക്ഷിക്കുന്ന പെട്ടിയാണെന്നും ഉപയോഗ ശേഷം ഉപേക്ഷിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടി തുറന്ന് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.വലിയ കപ്പലുകളിൽ സുരക്ഷാ വിഭാഗം ഇത്തരത്തിലുള്ള ബോക്സുകൾ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം. റൈഫിൾ തിരകൾ സൂക്ഷിക്കുന്ന ബോക്സാണെന്നും ഉപയോഗ ശേഷം ഉപേക്ഷിച്ചതാകാമെന്നുമാണു പൊലീസിന്റെ നിഗമനം. ബോക്സ് തുറന്നു പരിശോധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കണ്ടെയ്‌നർ മറിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇതും അതീവ ഗൗരവത്തോടു കൂടിയാണ് നോക്കുന്നത് .അതെ സമയം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടിയാണ് കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിലാണ് കണ്ടെയ്‌നറുമായി പോയ കപ്പൽ മറിഞ്ഞ സംഭവം നടന്നിരിക്കുന്നത് . . കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി ആണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ 'പൊതുജനം തൊടരുത്' എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്.
മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യത ഉള്ളത്. ഇവ കണ്ടാൽ ഉടൻ '112' എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം.ഈ കാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പോലീസിനെയോ അധികൃതരെയോ വിവരം അറിയിക്കാൻ നിർദേശമുണ്ട്. കടൽ തീരത്ത് എണ്ണപ്പാട ഉണ്ടാക്കാൻ സാധ്യതയുണ്ട്. കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച് കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്. കണ്ടെയ്‌നറുകളിൽ എന്താണ് എന്നതിൽ കോസ്റ്റ് ഗാർഡ് വ്യക്തത നൽകിയിട്ടില്ല. ഇവ തീരത്ത് എത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചനകൾ തുടങ്ങി.കടലിൽ കണ്ടെയ്‌നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാർഡ് തിരിച്ചിട്ടുണ്ട്. തീരദേശ പോലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വിവരം കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha