സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി...

കേരളത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. രണ്ട് ഗഡു പെന്‍ഷനാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. 1650 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്.
മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. രണ്ട് ഗഡു വിതരണം ചെയ്യുന്നതിനാല്‍ ഒരോ ഗുണഭോക്താവിനും 3,200 രൂപ വീതമാണ് ലഭിക്കുക. അഞ്ചു ഗഡുവാണ് കുടിശിക ഉണ്ടായിരുന്നതില്‍ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നത്.
62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത്. ഏപ്രിലിലെ പെന്‍ഷന്‍ വിഷുവിന് മുന്നോടിയായി തന്നെ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അതാത് മാസം തന്നെ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha