ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ ഒഴിവായത് വന്‍ അപകടം....

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ജാംനഗര്‍- തിരുനെല്‍വേലി എക്സ്പ്രസിന് മുകളിലേക്കാണ് ചെറുതുരുത്തിയില്‍ വച്ച് മരം വീണത്.
ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം നടന്നത്. തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. മരം അധികൃതര്‍ എത്തി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി. മരം വീഴുന്നത് കണ്ട് ട്രെയിനിന്റെ വേഗത ലോക്കോ പൈലറ്റ് കുറയ്ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. മരത്തിന്റെ ചില്ലകളാണ് ട്രെയിനിന് മുകളില്‍ വീണത്. ഇതും വലിയ അപകടം ഒഴിവാക്കി.
https://www.facebook.com/Malayalivartha