Widgets Magazine
25
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാന്റെ മൊഴിയെടുക്കാൻ ഡോക്ടറുടെ സഹായം തേടി പോലീസ്; വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ തുടരുന്ന അഫാന് ഇടയ്ക്കിടെ ഫിക്സ് വരുന്നതായി ഡോക്ടർ...


ഗുരുതരാവസ്ഥയിലായിരുന്ന അച്ഛൻ മരിച്ചു: മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ അറസ്റ്റിലായ കൊച്ചച്ചന് രണ്ടുമണിക്കൂർ സമയമനുവദിച്ചു...


ആ കുരുന്നിനെ ഒന്നര വർഷത്തോളം കൊച്ചച്ചൻ പീഡിപ്പിച്ചത് മയങ്ങാൻ മരുന്ന് കൊടുത്തോ..?


ജപ്പാനിലെ ‘പുതിയ ബാബ വാംഗ’ .. ജപ്പാനും ഫിലിപ്പീന്‍സും ഇടയിലുള്ള കടലില്‍ ഭീമന്‍ ഭൂചലനം.. ഭൂകമ്പത്തെക്കാള്‍ മൂന്നു മടങ്ങ് ഉയരത്തിലുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുമെന്ന് തത്സുക്കി മുന്നറിയിപ്പ്..

നീതി ആയോഗ് യോഗത്തിൽ കേന്ദ്രത്തിന്റെ ശത്രുവിനെ പറഞ്ഞുവിട്ട് പിണറായി: ബാലഗോപാലിനെ ഗറ്റൗട്ട് അടിച്ച് കേന്ദ്രം

25 MAY 2025 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

UT B ബ്ലോക്കില്‍ അഫാന്‍ പ്ലാനിട്ടത് ഇങ്ങനെ ? അവന്റെ നാടകം പൊളിച്ചടുക്കി

റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയത് സ്റ്റേഡിയത്തിന് ഗുണകരമാകും; കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ ആരംഭിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു

സംസ്ഥാനത്തും ജില്ലയിലും സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ തയ്യാറെടുപ്പും നടത്തുന്നുണ്ട്; ഒരാഴ്ചക്കാലം നല്ല മഴ ഉണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാൻ സെല്ലിലെ ശുചി മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു; മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിൽ

അഫാന്റെ മൊഴിയെടുക്കാൻ ഡോക്ടറുടെ സഹായം തേടി പോലീസ്; വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ തുടരുന്ന അഫാന് ഇടയ്ക്കിടെ ഫിക്സ് വരുന്നതായി ഡോക്ടർ...

സ്വന്തം പിറന്നാളും സർക്കാരിന്റെ പിറന്നാളും ആഘോഷിക്കുന്ന തിരക്കിലായിരുന്ന മുഖ്യമന്ത്രി ഡൽഹിയിൽ നടന്ന നീതി ആയോഗ്  വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തില്ല. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കെ. എൻ. ബാലഗോപാലിന് സംസാരിക്കാൻ അവസരം കിട്ടിയതുമില്ല.പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ പങ്കെടുത്തു. ദേശീയപാത തലങ്ങും വിലങ്ങും ഇടിഞ്ഞു വീഴുമ്പോഴാണ് മുഖ്യമന്ത്രി യോഗത്തിൽ നിന്നും വിട്ടു നിന്നത്.    ദില്ലിയിൽ നടക്കുന്ന പത്താമത് നിതി ആയോഗ് യോഗത്തിലാണ്   മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാത്തത് . രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക് മൂലമാണ് ഇത്തവണ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. കഴിഞ്ഞ വർഷം  ജൂലൈയിൽ നടന്ന നിതി ആയോഗ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായാണ് അന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ യോഗത്തിൽ നിന്ന് വിട്ട് നിന്നത്. അന്ന് വിട്ട് നിന്ന പഞ്ചാബ്, തമിഴ്നാട്, തെലങ്കാന മുഖ്യമന്ത്രിമാർ ഇത്തവണ യോഗത്തിൽ പങ്കെടുത്തു. വികസിത ഇന്ത്യയ്ക്ക് വികസിത സംസ്ഥാനങ്ങളുടെപങ്ക് എന്നതാണ് ഇത്തവണത്തെ നിതി ആയോഗ് യോഗത്തിന്‍റെ അജണ്ട.              ഇന്നലെ നടന്ന  നീതി ആയോഗിൻ്റെ പത്താമത് ഭരണസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിൻ്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി സംസ്ഥാനങ്ങൾ അവരുടെ പദ്ധതികൾ എങ്ങനെ രൂപകൽപന ചെയ്യും എന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. കേന്ദ്ര അവഗണന എന്ന് നിരന്തരം കരയുന്ന പിണറായിയാണ് തന്ത്ര പ്രധാന യോഗത്തിൽ  നിന്നും വിട്ടു നിന്നത്. 

2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സംസ്ഥാനങ്ങളുടെ പങ്കിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. "വിക്ഷിത് രാജ്യ ഫോർ വിക്ഷിത് ഭാരത്@2047" എന്നതായിരുന്നു  യോഗത്തിന്‍റെ പ്രമേയം.    കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നീതി ആയോഗിന്റെ പത്താമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നാം വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കണം. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് ചേരുകയും ടീം ഇന്ത്യയെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു ലക്ഷ്യവും അസാധ്യമല്ല.’’ – നരേന്ദ്രമോദി പറഞ്ഞു. 
‘‘ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യം വികസിത ഭാരതമാണ്. ഓരോ സംസ്ഥാനവും വികസിതമാകുമ്പോൾ ഭാരതം വികസിതമാകും. ഇതാണ് രാജ്യത്തെ 140 കോടി പൗരന്മാരുടെയും അഭിലാഷം. സംസ്ഥാനങ്ങൾ ടൂറിസം വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ആഗോള നിലവാരത്തിന് അനുസൃതമായി സംസ്ഥാനങ്ങൾ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുകയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും വേണം.’’ – പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും പ്രധാനമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 

അതേസമയം പ്രതിപക്ഷം ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഡൽഹിയിൽ നടന്ന നീതി ആയോഗിന്റെ ഭരണസമിതി യോഗത്തിൽനിന്നു വിട്ടുനിന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രിമാർ. മമതാ ബാനർജിക്ക് പകരം സംസ്ഥാന ചീഫ് സെക്രട്ടറിയും പിണറായി വിജയന് പകരം ധനമന്ത്രി കെ.ബാലഗോപാലുമാണ് പങ്കെടുത്തത്.

2024 ഡിസംബറിൽ നടന്ന, ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തിൻ്റെ ചർച്ചകളിൽ നിന്നാണ് യോഗത്തിന്‍റെ അജണ്ട പ്രധാനമായും എടുത്തിരിക്കുന്നത്. ആറ് പ്രധാന വിഷയങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്.    

ടയർ 2, ടയർ 3 നഗരങ്ങളിൽ നിർമാണ മേഖല വികസിപ്പിക്കുക.ചെറിയ നഗര കേന്ദ്രങ്ങളിൽ സേവന മേഖലയിലെ അവസരങ്ങൾ വർധിപ്പിക്കുക.ഗ്രാമീണ കാർഷികേതര എംഎസ്എംഇ കളെ (ചെറുകിട സംരംഭങ്ങൾ) ശക്തിപ്പെടുത്തുക,  നഗരങ്ങളിലെ എംഎസ്എംഇകളെ വിപുലീകരിക്കുകയും പുതിയ തൊഴിലവസര സൃഷ്‌ടികളെ പിന്തുണക്കുകയും ചെയ്യുക.പുനരുപയോഗ ഊർജ്ജം പോലുള്ള ഹരിത സമ്പദ്‌വ്യവസ്ഥ മേഖലകളുടെ വികസനം, തൊഴിൽ അവസരങ്ങൾ, സംരഭകത്വം, തൊഴിൽ നൈപുണ്യം എന്നിവ വികസിപ്പിക്കുന്നതും യോഗത്തിൽ ചർച്ച ചെയ്തു.
മുഖ്യമന്ത്രിമാർ, ലെഫ്‌റ്റനൻ്റ് ഗവർണർമാർ, പാർലമെൻ്റ് അംഗങ്ങൾ, കേന്ദ്ര മന്ത്രിമാർ, കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു . പ്രാദേശിക വികസന മുൻഗണനകളെ ദേശീയ വികസനവുമായി യോജിപ്പിക്കുക എന്നതിലായിരുന്നു  ചർച്ച അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കുക.

മാനവ മൂലധനം, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിരത വികസനം, സാമ്പത്തിക പ്രവർത്തനങ്ങള്‍ തുടങ്ങി സുപ്രധാന മേഖലകൾക്കായുള്ള പദ്ധതികൾ സംസ്ഥാനങ്ങളുമായി ചേർന്ന് നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. ഐസിടിക്ക് കീഴിൽ വരുന്ന ആധുനിക ഭരണ സംവിധാനങ്ങൾ സംസ്ഥാനങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്രം നിർദേശിക്കും.   2015 ജനുവരി 1 ന് കേന്ദ്ര മന്ത്രിസഭയുടെ പ്രമേയത്തിലൂടെയാണ് നീതി ആയോഗ് രൂപീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരെയും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരെയും ഉൾപ്പെടുത്തി നീതി ആയോഗിന്റെ ഭരണസമിതി 2015 ഫെബ്രുവരി 16 ന് കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം വഴി പ്രാബല്യത്തിൽ വന്നു. 2021 ഫെബ്രുവരി 19 ന് കാബിനറ്റ് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ ഭരണസമിതി പുനഃസംഘടിപ്പിച്ചു.

വികസന ആഖ്യാനം രൂപപ്പെടുത്തുന്നതിൽ സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ, ദേശീയ മുൻഗണനകളുടെയും തന്ത്രങ്ങളുടെയും ഒരു പങ്കിട്ട കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന ചുമതലയുള്ള പ്രധാന സ്ഥാപനമാണ് ഗവേണിംഗ് കൗൺസിൽ. സഹകരണ ഫെഡറലിസത്തിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ഗവേണിംഗ് കൗൺസിൽ, ദേശീയ വികസന അജണ്ട നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് മേഖലാ, വകുപ്പുകൾ തമ്മിലുള്ള, ഫെഡറൽ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി അവതരിപ്പിക്കുന്നു.      
2024 ജൂലൈ 27 നാണ് ഒമ്പതാമത്തെ യോഗം നടന്നത്.
പ്രധാനമന്ത്രി  നരേന്ദ്ര മോദി  നീതി ആയോഗിന്റെ 9-ാമത് ഭരണസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ വെച്ചാണ് യോഗം നടന്നത്. 20 സംസ്ഥാനങ്ങളെയും 6 കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് മുഖ്യമന്ത്രിമാരും ലെഫ്റ്റനന്റ് ഗവർണർമാരും യോഗത്തിൽ പങ്കെടുത്തു.   കേന്ദ്ര സർക്കാരിനെതിരെ കേസു കൊടുത്ത കെ. എൻ, ബാലഗോപാലിനെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് അയച്ചതാണ് വിധി വൈപരീത്യം.    കടപരിധി നിശ്ചയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെയാണ് ബാലഗോപാൽ  സുപ്രീം കോടതിയിൽ എത്തിയത്.ഹർജി  പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ ആവശ്യം കേരളം തള്ളി. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ഇതുവരെ സംസ്ഥാനത്ത് ചെലവ് ചുരുക്കൽ ഉണ്ടായിട്ടില്ല എന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചത്. കഴിഞ്ഞ മാർച്ചിൽ  22000 കോടി ചെലവിട്ടു. ഇക്കുറി പതിനേഴായിരം കോടി അധികമായി കണ്ടെത്തണം. സാധാരണ ഒരു മാസം കേരളത്തിലെ ലഭിക്കുന്നത് 5000 കോടി മാത്രമാണ്.  കേന്ദ്ര അനുമതിയോടെ കേരളം ഇതുവരെ 28,000 കോടി രൂപയുടെ വായ്പ എടുത്തു കഴിഞ്ഞു . പി എഫ് ഉൾപ്പെടെയുള്ള തുക ഉൾക്കൊള്ളുന്ന പബ്ലിക് ഫണ്ട്  സംസ്ഥാന  കടത്തിന്റെ ഭാഗമാക്കരുതെന്ന് കേരളം ആവശ്യപ്പെടുന്നു. കിഫ്ബിയും ക്ഷേമ പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പ കേരളത്തിന്റെ കടമാക്കരുതെന്നും  കേരളം ആവശ്യപ്പെട്ടു. ഹർജി പിൻ വലിച്ചാൽ 13608 കോടി ഉടൻ കടമെടുക്കാമെന്നാണ്  കേന്ദ്രം പറഞ്ഞത്. ഇതും  കേരളം തള്ളി. കടമെടുപ്പ് നിശ്ചയിക്കുന്ന രീതി തിരുത്തിയാൽ 24000 കോടി കേരളത്തിന് ഉടൻ  കടമെടുക്കാം.അതായത് കേന്ദ്രവുമായി ഉടക്കി പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ.   ചുരുക്കി പറഞ്ഞാൽ എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിലായിരുന്നു   സർക്കാർ.  സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ്   ഉത്തരവിട്ടു . എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്.  സര്‍ക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് ചിലവാകുന്ന പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു.
സുപ്രീം കോടതി കേരളത്തെ സഹായിക്കുന്ന നിലപാടല്ല സ്വീകരിച്ചത്. ഇരുപക്ഷത്തിൽ നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും എങ്കിൽ മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കാനാകൂ എന്നും കേന്ദ്രം പറഞ്ഞതായി കേരളം കോടതിയിൽ അറിയിച്ചു. എന്നാൽ കേരളം ഉന്നയിക്കുന്നത് മുഴുവൻ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ചർച്ചകൾ തുടർന്നു കൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥൻ പറഞ്ഞപ്പോൾ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം.  വിഷയത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചർച്ചയ്ക്ക് സാധ്യത ഉണ്ടെങ്കിൽ നോക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ കേരളത്തെ നശിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ താൽപര്യങ്ങളെക്കാൾ സി പിഎമ്മിന്റെ രാഷ്ട്രീയത്തിനാണ് ധനമന്ത്രി പ്രാധാന്യം നൽകിയത്. അപ്പോൾ ഇനിയുള്ളത് സാമ്പത്തിക അടിയന്തരാവസ്ഥയാണ്. അതിനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുനത്.            കേന്ദ്ര സർക്കാരിനെതിരെ കേസു കൊടുത്ത് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിയ വ്യക്തിയാണ്  ധനമന്ത്രി കെ.എൻ.ബാലഗോപാൽ  . സംസ്ഥാന വിഹിതം അനുവദിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ ബാലഗോപാൽ കേസു കൊടുത്തത്.     കേരളത്തിന് അനുവദിക്കുന്ന കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരല്ല ധനകാര്യ കമ്മീഷനാണ് അനുവദിക്കുന്നത്. കേരളം പിരിക്കേണ്ട പണം പിരിക്കാതെ കേന്ദ്രത്തിന് മുന്നിൽ കൈ നീട്ടി നിൽക്കുകയാണ്  കേരളം. പണം ധൂർത്തടിക്കുകയാണ് സംസ്ഥാനം.. കഴിഞ്ഞ ഓണത്തിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ആദ്യമായാണ് ശമ്പളം മുൻകൂറായി നൽകാത്തത്. ക്ഷേമ പെൻഷനുകളും പൂർണമായി  നൽകിയിട്ടില്ല.    പിണറായി നിസഹായനാണ്. കേന്ദ്രത്തെ അദ്ദേഹം സഹായിക്കുന്നു എന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. താൻ പ്രതിയായ കേസുകളിൽ നിന്നും ഊരുകയാണത്രേ പിണറായിയുടെ ലക്ഷ്യം. കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം ശക്തമായി ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. ഇതിലെല്ലാം സി പി എം പ്രവർത്തകർക്ക് കടുത്ത നിരാശയും പരിഭവവുമുണ്ട്. ബാലഗോപാൽ ഉൾപ്പെടെയുള്ള വിശ്വസ്തർ  ഇപ്പോൾ പിണറായിക്കെതിരെ നീങ്ങാൻ കാരണമിതാണ്.    കേരളത്തിന് അർഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം എന്ന് പറയുമ്പോൾ, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വിൽക്കാനുള്ളൂ എന്നാണോ കോൺഗ്രസ് നേതാക്കൾ പറയേണ്ടെന്നും മന്ത്രി ചോദിച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമനടപടി ആലോചിക്കുന്നുവെന്നും ഇതിനുള്ള നടപടികള്‍ അഭിഭാഷകര്‍ ആലോചിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നിലപാട് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്രത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിൻ്റെ ഭാഗമായി മന്ത്രി ബാലഗോപാൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നില്ല. . മുഖ്യമന്ത്രിയുടെ അനുമതി വാങ്ങേണ്ടതില്ല എന്നതാണ് ധനമന്ത്രിയുടെ നിലപാട്. കഴിഞ്ഞ കുറെ നാളുകളായി താൻ ഇത്തരത്തിൽ സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ് ബാലഗോപാലിൻ്റെ നിലപാട്. തോമസ് ഐസക് പോലും ഇത്രയും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുകയില്ല.     കേന്ദ്രത്തിന്റെ നോട്ടപുള്ളിയായ ബാലഗോപാലിനെ മോദിയുടെ യോഗത്തിലേക്ക് പറഞ്ഞുവിട്ടത് കേന്ദ്രത്തിന്റെ താൽപര്യങ്ങൾക്ക് വിരുദധമാണെന്നാണ് പറയപ്പെടുന്നത്.ഇത്തരം ഒരു തീരുമാനം ആരാണ് എടുത്തതെന്ന് വ്യക്തമല്ല. പിണറായിയാണ് ബാലഗോപാലിനെ ഡൽഹിക്ക് അയച്ചത്. നീതി ആയോഗിന്റെ യോഗത്തിൽ കേന്ദ്ര ധനമന്ത്രിയും പങ്കെടുത്തിരുന്നു. നിർമലാ സീതാരാമന് ബാലഗോപാലിനെ കാണുന്നത് തന്നെ വിരോധമാണ് . എന്നിട്ടും കേരളത്തിന്റെ താൽപര്യങ്ങൾ പിണറായി ബലി കൊടുത്തതാണ് വിധി വൈപരീത്യം. ഇലക്ഷന് ഒരു വർഷം മാത്രം ബാക്കി നിൽക്കുന്ന സർക്കാരിന് സംസ്ഥാനത്തോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് ഇതിൽ നിന്നും വ്യക്തമായത്.     
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UT B ബ്ലോക്കില്‍ അഫാന്‍ പ്ലാനിട്ടത് ഇങ്ങനെ ? അവന്റെ നാടകം പൊളിച്ചടുക്കി  (21 minutes ago)

റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയത് സ്റ്റേഡിയത്തിന് ഗുണകരമാകും; കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ ആരംഭിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം മ  (51 minutes ago)

സംസ്ഥാനത്തും ജില്ലയിലും സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ തയ്യാറെടുപ്പും നടത്തുന്നുണ്ട്; ഒരാഴ്ചക്കാലം നല്ല മഴ ഉണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ  (1 hour ago)

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സജ്ജമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നത്; പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാൻ സെല്ലിലെ ശുചി മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു; മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിൽ  (2 hours ago)

അഫാന്റെ മൊഴിയെടുക്കാൻ ഡോക്ടറുടെ സഹായം തേടി പോലീസ്; വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ തുടരുന്ന അഫാന് ഇടയ്ക്കിടെ ഫിക്സ് വരുന്നതായി ഡോക്ടർ...  (2 hours ago)

ഗുരുതരാവസ്ഥയിലായിരുന്ന അച്ഛൻ മരിച്ചു: മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ അറസ്റ്റിലായ കൊച്ചച്ചന് രണ്ടുമണിക്കൂർ സമയമനുവദിച്ചു...  (2 hours ago)

ആ കുരുന്നിനെ ഒന്നര വർഷത്തോളം കൊച്ചച്ചൻ പീഡിപ്പിച്ചത് മയങ്ങാൻ മരുന്ന് കൊടുത്തോ..?  (2 hours ago)

Japanese-Baba-Vanga ജപ്പാനിലേക്കുള്ള യാത്രക്കള്‍ റദ്ദ് ചെയ്ത് വിനോദ സഞ്ചാരികള്‍;  (3 hours ago)

Kochi-cargo-ship കാർഗോയിൽ എന്താണ് ഉള്ളത്  (4 hours ago)

പ്രവാസിയായ യുവാവ് മരിച്ചു  (5 hours ago)

മുത്തച്ഛന്റെ മുന്നില്‍ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍  (5 hours ago)

പിടിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ വില വരുന്ന രണ്ടര കിലോ കഞ്ചാവ്...  (5 hours ago)

HOME NURSE പരാതിയുമായി കുടുംബം വീണ്ടും രംഗത്ത്  (5 hours ago)

Malayali Vartha Recommends