സംസ്ഥാനത്ത് ഇന്ന് വ്യാപാരി ഹര്‍ത്താല്‍; അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം തുടങ്ങി

അമ്പലപ്പുഴയില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് പലചരക്ക് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരി വ്യവസായിസമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
ആറ് ലക്ഷം രൂപ പിഴ അടക്കാന്‍ വില്‍പന നികുതി ഉദ്യോഗസ്ഥരുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ മാര്‍ജിന്‍ ഫ്രീ ഷോപ് ഉടമയും പലചരക്ക് വ്യാപാരിയുമായ ശ്രീകുമാര്‍ (53) ആത്മഹത്യ ചെയ്തത്. രാവിലെ കട തുറന്നതിന് ശേഷമാണ് പിന്നിലെ ഗോഡൗണില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അതേസമയം, എണ്ണ കമ്പനികള്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രഖ്യാപിച്ച അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം തുടങ്ങി. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha