റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്തു

സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് നടി റിനി ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആലുവ സൈബര്‍ പൊലിസാണ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് നടിയുടെ പരാതി.
മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയാണ് ആലുവ സൈബര്‍ പോലീസിന് കൈമാറിയത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറല്‍ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. യുവ നേതാവിനെതിരായ ആരോപണത്തെ തുടര്‍ന്നാണ് നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും സൈബര്‍ ആക്രമണങ്ങളും ഉണ്ടായത്.
https://www.facebook.com/Malayalivartha