കരമന-പ്രാവച്ചമ്പലം ആറുവരിപ്പാത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിനു സമര്‍പ്പിച്ചു; ലക്ഷക്കണക്കിനു യാത്രക്കാരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്നം ഇന്നു സഫലമായി

കരമന-പ്രാവച്ചമ്പലം ആറുവരിപ്പാത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു നാടിനു സമര്‍പ്പിച്ചു. കരമന-കിളിയിക്കാവിള പാതവികസനത്തിന്റെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം-വഴിമുക്ക് പാതയ്ക്കായി ഭൂമി വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. 50 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ വിതരണത്തിനായി അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്തു തന്നെ ഏറ്റവും ശാസ്ത്രീയമായി നിര്‍മിക്കപ്പെട്ട റോഡുകളിലൊന്നാണ് ഇന്നു തുറന്നുകൊടുത്തത്. പ്രാവച്ചമ്പലത്തു രാവിലെ ഒന്‍പതിനായിരുന്നു ഉദ്ഘാടനച്ചടങ്ങ്. രണ്ടാംഘട്ടത്തില്‍ ഭൂമിയേറ്റെടുക്കലിനായി ആകെ 286 കോടി രൂപയാണ് ചെലവ്. ബാക്കി തുക ഉടന്‍ അനുവദിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2014 ഒക്ടോബര്‍ 23നാണു കരമന കളിയിക്കാവിള റോഡിന്റെ ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അഞ്ചര കിലോമീറ്ററുള്ള പാതയ്ക്ക് 100 കോടിയാണ് നിര്‍മാണച്ചെലവ്.
കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ആറുവരിപ്പാതയ്ക്ക് 30.2 മീറ്റര്‍ വീതിയുണ്ട്. ഇരുവശങ്ങളിലുമുള്ള നടപ്പാതയ്ക്ക് ഒന്നര മീറ്ററാണു വീതി. മീഡിയനു വീതി 3.5 മീറ്റര്‍. പൈപ്പുകളും കേബിളുകളും സ്ഥാപിക്കാന്‍ ട്രാക്ക് മാറ്റിവച്ചിട്ടുണ്ട്. സിഗ്‌നല്‍ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളും മീഡിയനിലെ പൂന്തോട്ടനിര്‍മാണവും കൂടി പൂര്‍ത്തിയാകുന്നതോടെ രാജ്യാന്തരനിലവാരത്തിലേക്ക് പാത ഉയരും.
ലക്ഷക്കണക്കിനു യാത്രക്കാരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്നം ഇന്നു പൂവണിയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ തറക്കല്ലിട്ട് അലൈന്‍മെന്റും സ്ഥലം ഏറ്റെടുക്കലും നിര്‍മാണവും ഉള്‍പ്പെടെയുള്ള പല ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അവസാനിക്കുന്നതു തിരുവനന്തപുരത്തിന്റെ തെക്കുഭാഗത്തുള്ള നാട്ടുകാരുടെയും യാത്രക്കാരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന്റെ ഭാഗിക പൂര്‍ത്തീകരണമാണ്.
ഒട്ടേറെ സമരങ്ങളും നിയമപോരാട്ടങ്ങളും കടന്നാണ് ഇന്നു പാത യാഥാര്‍ഥ്യമായിരിക്കുന്നത്. പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം കൊടിനട വരെയുള്ള ഭാഗത്തു പാത നിര്‍മാണത്തിന് ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം ഇന്നു നല്‍കിത്തുടങ്ങുമെങ്കിലും അതിനപ്പുറം കളിയിക്കാവിള വരെയുള്ള ഭാഗത്തെ സ്ഥലമെടുപ്പ് ജോലികള്‍ എങ്ങുമെത്തിയിട്ടില്ല. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട ഗതാഗതക്കുരുക്കിനു കുപ്രസിദ്ധമായ ബാലരാമപുരം ജംക്ഷനിലെ സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്.
2014 ഒക്ടോബര്‍ 23നു പാപ്പനംകോട് ജംക്ഷനില്‍ നിര്‍മാണോദ്ഘാടനം നടന്നതുമുതല്‍ യാതൊരു തടസവും കൂടാതെ രാപ്പകലില്ലാതെ നൂറുകണക്കിനുപേര്‍ പണിയെടുത്താണു സ്വപ്നവേഗത്തില്‍ പാത നിര്‍മാണം പൂര്‍ത്തീകരിച്ചു പൊതുജനങ്ങള്‍ക്കു സമ്മാനിച്ചിരിക്കുന്നത്. ഹര്‍ത്താലും പൊതുപണിമുടക്കും മറ്റും മൂലം വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണു പണി നടക്കാതിരുന്നത്.
അനവധി ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചു കൃത്യനിഷ്ടയോടെയായിരുന്നു നിര്‍മാണം. മഴയും വെയിലും പൊടിയും സഹിച്ചു ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചോര നീരാക്കിയതിന്റെ ഫലമാണ് ഇന്നു കാണുന്ന രാജ്യാന്തര നിലവാരമുള്ള നാലുവരി ദേശീയപാത. നാലുവരി പദ്ധതിയാണെങ്കിലും മീഡിയന്റെയും നടപ്പാതയുടെയും വീതി കുറച്ച് ആറുവരിയാക്കിയിട്ടുണ്ട്. ഇതു വാഹനപാര്‍ക്കിങ്ങിനും തിരക്കേറിയ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha