കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി ജോസഫ് ഇന്ന് നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകും

ക്രിമിനല്‍ കോടതിയലക്ഷ്യകേസില്‍ മന്ത്രി കെ.സി.ജോസഫ് ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. നിര്‍വ്യാജം ഖേദപ്രകടനം നടത്തി മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലവും കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി, എ ജി എന്നിവര്‍ക്കെതിരെ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടതിനാണ് കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയത്.
ഫേസ് ബുക്ക് പരാമര്‍ശങ്ങളെ കുട്ടിക്കളിയായി കാണാനാകില്ലെന്ന് ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണനും സുനില്‍ തോമസും വ്യക്തമാക്കിയിരുന്നു. വി.ശിവന്‍കുട്ടിയുടെ ഹര്‍ജിയിന്മേല്‍ അഡ്വക്കറ്റ് ജനറല്‍ തുടര്‍നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha