വിഎസ് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്, സിപിഐഎം നേതൃയോഗം ചേരുന്നു

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം നേതൃയോഗം ചേരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് യോഗം. യെച്ചൂരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വിഎസിനെ എകെജി ഭവനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും യോഗത്തില്‍ ധാരണയാകും.
നിയമ സഭാ തെരഞ്ഞെടുപ്പില്‍ വിഎസിനെയും പിണറായിയെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് സൂചന. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പുയരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അദ്ദേഹം വി.എസ് മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വമാണ് മുന്നോട്ടുവച്ചത്. സംസ്ഥാന നേതൃത്വവും ഇതിനോട് യോജിച്ചുവെന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റിനു പിന്നാലെ നാളെ സംസ്ഥാന കമ്മിറ്റിയും യോഗം ചേരുന്നുണ്ട്.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. സിപിഐഎമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഐഎമ്മില്‍ ഇല്ലെന്നാണ് അവകാശവാദം. സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ നിന്ന് മത്സരിക്കേണ്ടവരുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഒപ്പം തുടര്‍ച്ചയായി മത്സരിക്കുന്നവരില്‍ ചിലര്‍ക്ക് ഇളവുനല്‍കുന്നതുള്‍പ്പെടെ, തിരഞ്ഞെടുപ്പിനുള്ള പൊതുമാനദണ്ഡങ്ങളും യോഗം തയാറാക്കും. രണ്ടുദിവസങ്ങളിലായി ചേരുന്ന സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗവും തിരുവനന്തപുരത്ത് ചേരുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളായിരിക്കും നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha