രാജേഷ് പിള്ളയുടെ മരണം ജങ്ക് ഫുഡിന്റെ അമിത ഉപയോഗം മൂലമല്ല; ഡോക്ടര്‍ റോണി ഡേവിഡ്

ആ വാര്‍ത്തകളെ നിഷേധിച്ച് രാജേഷിന്റെ സുഹൃത്ത് രംഗത്ത്.സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണം ജങ്ക് ഫുഡിന്റെ അമിത ഉപയോഗം മൂലമല്ലെന്ന് സുഹൃത്തും ഡോക്ടറുമായ റോണി ഡേവിഡ്. ദിവസവും മുപ്പതു കുപ്പിയേളം കോള കുടിക്കുന്നതും ജങ്ക് ഫുഡിന്റെ ഉപയോഗവുമാണ് രാജേഷ് പിള്ളയുടെ മരണത്തിന് കാരണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. ശീതളപാനിയമാണ് രാജേഷിന്റെ മരണകാരണമെന്ന ഫേസ്ബുക്കിലെ പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണപ്രിയനായിരുന്നു രാജേഷ് പിള്ളയെന്നും കൃത്യമായി വ്യായാമം ചെയ്യാറില്ലായിരുന്നുവെന്നും ഇങ്ങനെയൊക്കെയാണെങ്കിലും ചികിത്സിച്ച് മാറ്റാവുന്ന രോഗമായിരുന്നു രാജേഷിന്റേതെന്നും അദ്ദേഹം പറഞ്ഞു. മരണ കാരണം ലിവര്‍ സിറോസിസാണെന്നും അത് പാരമ്പര്യമായി വന്നതാണെന്നും രാജേഷിന്റെ അമ്മയും ഇതേ രോഗം വന്നാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയോടുള്ള അമിതമായ അഭിനിവേശവും ആത്മാര്‍ത്ഥതയും കാരണം കൃത്യസമയത്ത് ചികിത്സ നടത്താന്‍ പോലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് അദ്ദേഹം ആശുപത്രിയില്‍ പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുപ്പതുകുപ്പിയോളം കോള എന്നത് ഏഴര ലിറ്ററോളം വരുമെന്നും അത്രയും കോള കുടിക്കാന്‍ ബുദ്ധിമുട്ടാണെന്നും ദിവസം അത്രത്തോളം കോള കുടിക്കാന്‍ മാത്രം വിഡ്ഡിയല്ല രാജേഷ് പിള്ളയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha